കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു
Tuesday, January 24, 2023 1:22 AM IST
കി​ഴ​ക്ക​മ്പ​ലം: നി​ര​ന്ത​ര കു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. കു​ന്ന​ത്തു​നാ​ട് മോ​റ​ക്കാ​ല പോ​ക്കാ​ട്ട് വീ​ട്ടി​ൽ ര​ഞ്ജി​ത്തി(26) നെ​യാ​ണ് കാ​പ്പ ചു​മ​ത്തി വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്. കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഠി​ന ദേ​ഹോ​പ​ദ്ര​വം, കൊ​ല​പാ​ത​ക ശ്ര​മം, ആ​യു​ധ നി​യ​മം ഉ​ൾ​പ്പ​ടെ ആ​റു കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ പ​ള്ളി​ക്ക​ര​യി​ലു​ള്ള ബാ​റി​ന്‍റെ കോ​മ്പൗ​ണ്ടി​ൽ വ​ച്ച് മി​ഥു​ൻ എ​ന്ന​യാ​ളേ​യും, സു​ഹൃ​ത്തി​നേ​യും ആ​ക്ര​മി​ച്ച് ബൈ​ക്ക് ക​വ​ർ​ച്ച ചെ​യ്യാ​ൻ ശ്ര​മി​ച്ച കു​റ്റ​ത്തി​ന് കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് കാ​പ്പ ചു​മ​ത്തി ജ​യി​ലി​ൽ അ​ട​ച്ച​ത്.

ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 67 പേ​രെ കാ​പ്പ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ചു. 42 പേ​രെ നാ​ടുക​ട​ത്തി.