കീ​രം​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക ന​വ​തി ആ​ഘോ​ഷം
Tuesday, January 24, 2023 11:54 PM IST
കോ​ത​മം​ഗ​ലം: കീ​രം​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ന​വ​തി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 90 വ​ർ​ഷം പ്രാ​യ​മു​ള്ള കീ​രം​പാ​റ ഇ​ട​വ​ക സ​ഭ​യ്‌​ക്കും സ​മൂ​ഹ​ത്തി​നും ഒ​ട്ട​ന​വ​ധി ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച് മാ​തൃ​ക​യാ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.
ഇ​ട​വ​ക ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മ്മേ​ള​നം കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​സ​ഫ് മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​അ​രു​ണ്‍ വ​ലി​യ​താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക​യു​ടെ ദൗ​ദ്യോ​ഗി​ക വാ​ർ​ത്താ​പ​ത്രി​ക വോ​യി​സ് ഓ​ഫ് കീ​രം​പാ​റ വെ​ളി​യേ​ൽ​ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​തോ​മ​സ് പ​റ​യി​ടം പ്ര​കാ​ശ​നം ചെ​യ്തു.
വി.​കെ. വ​ർ​ഗീ​സ്, സി​സ്റ്റ​ർ ജെ​സി റാ​ണി, ജോ​സ് ക​ച്ചി​റ​യി​ൽ, ഷി​ജോ ചെ​റാ​യി​ൽ, ജോ​ണ്‍​സ​ൻ ക​റു​ക​പ്പി​ള​ളി​ൽ, ജെ​യി​ൻ ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് ബ​സാ​ർ ഫാ. ​അ​ബ്രാ​ഹം നി​ര​വ​ത്ത​നാ​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ച്ചു. ഇ​ട​വ​ക​യി​ലെ ഏ​റ്റ​വും പ്രാ​യ​മു​ള്ള വ്യ​ക്തി​യെ​യും ദ​ന്പ​തി​ക​ളെ​യും ആ​ദ​രി​ച്ചു. 17 കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ളും ഭ​ക്ത​സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.