വാ​ലു​ങ്ങാ​മു​റി എ​ച്ച്എം എ​ൽ​പി സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷം
Tuesday, January 24, 2023 11:59 PM IST
കൊ​ര​ട്ടി: വാ​ലു​ങ്ങാ​മു​റി എ​ച്ച്എം എ​ൽ​പി സ്കൂ​ളി​ന്‍റെ ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ ഫെ​ബ്രു​വ​രി 19ന് ​മ​ന്ത്രി ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കി​ട്ട് 4ന് ​കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ദീ​പ​ശി​ഖാ പ്ര​യാ​ണം യോ​ഗ​ത്തി​നു മു​ൻ​പ് സ്കൂ​ളി​ൽ എ​ത്തി​ച്ചേ​രും. വൈ​കി​ട്ട് 5ന് ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ശ​താ​ബ്ദി സ്മാ​ര​ക​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും.
ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ചാ​ല​ക്കു​ടി എം​എ​ൽ​എ സ​നീ​ഷ്കു​മാ​ർ​ജോ​സ​ഫ്, കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി​രി​ക്കും. തി​രു​മു​ടി​ക്കു​ന്ന് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ട​ശേ​രി ചെ​യ​ർ​മാ​നും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ഷാ​ജി വൈ​സ് ചെ​യ​ർ​മാ​നു​മാ​യി​രി​ക്കും. കെ.​ആ​ർ. സു​മേ​ഷ്, എ.​എ. ബി​ജു, എം.​വി. ജോ​സ്, ബി​നു മ​ഞ്ഞ​ളി, ഷി​ജു ആ​ച്ചാ​ണ്ടി, ഡേ​വി​സ് വ​ല്ലൂ​രാ​ൻ, അ​വ​രാ​ച്ച​ൻ ത​ച്ചി​ൽ, ജോ​യി​ജോ​ൺ, വി.​കെ. വ​ർ​ഗീ​സ്, സു​ബ്ര​ൻ കൂ​ട്ടാ​ല, വി.​കെ. കൃ​ഷ്ണ​ൻ, കെ.​എ​ൽ. ബാ​ബു, പി.​പി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ചു​മ​ത​ല​ക്കാ​രാ​യി വി​വി​ധ ക​മ്മി​റ്റി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.