പോ​യാ​ലി​മ​ല​യി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ
Tuesday, January 24, 2023 11:59 PM IST
മൂ​വാ​റ്റു​പു​ഴ: പോ​യാ​ലി​മ​ല​യി​ൽ​നി​ന്നു ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. ഈ​സ്റ്റ് മാ​റാ​ടി ഒ​ഴു​ക​യി​ൽ ഷെ​ഫി​ൻ, പേ​ഴ​യ്ക്കാ​പ്പി​ള്ളി നി​ര​ക്ക​നാ​യി​ൽ വി​ഷ്ണു എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ ആ​ന്‍റോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​കു​ന്ന​ത്.
ഇ​രു​വ​രും സ​മാ​ന കേ​സു​ക​ളി​ൽ മു​ന്പും അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​വ​രാ​ണെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ലെ കൊ​ച്ച​ങ്ങാ​ടി​യി​ൽ ആ​ക്രി​ക്ക​ട ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ഷെ​ഫി​ൻ ക​ട​യു​ടെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ർ എ​ക്സൈ​സ് ഷാ​ഡോ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സാ​ബു കു​ര്യാ​ക്കോ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ബി. ലി​ബു, പി.​എ​സ്. സു​നി​ൽ, കെ.​ഇ. ജോ​മോ​ൻ, സി.​പി. ജി​നേ​ഷ് കു​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.