ട്രാ​വ​ല്‍ ഏ​ജ​ന്‍​സി ജീ​വ​ന​ക്കാ​രി​യെ ആ​ക്ര​മി​ച്ച പ്ര​തി റി​മാ​ന്‍​ഡി​ൽ
Thursday, January 26, 2023 12:22 AM IST
കൊ​ച്ചി: ര​വി​പു​ര​ത്തെ റെ​യ്‌​സ് ട്രാ​വ​ല്‍ ഏ​ജ​ന്‍​സി ജീ​വ​ന​ക്കാ​രി​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി ജോ​ളി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​യാ​ള്‍​ക്കെ​തി​രെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
നി​ല​വി​ല്‍ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മി​ല്ലെ​ങ്കി​ലും പ്ര​തി​ക്കെ​തി​രെ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​ന് പ​ള്ളു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ങ്ങ​ളു​ള്‍​പ്പെ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്ര​മം ന​ട​ത്താ​ന്‍ മു​ന്‍​കൂ​ട്ടി തീ​രു​മാ​നി​ച്ചു ത​ന്നെ​യാ​ണ് എ​ത്തി​യ​ത്. സ്ഥാ​പ​ന ഉ​ട​മ​യാ​യ മു​ഹ​മ്മ​ദ് അ​ലി​യെ ആ​ക്ര​മി​ക്കാ​നാ​ണ് ല​ക്ഷ്യം വ​ച്ച​തെ​ന്നും പ്ര​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.
സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൊ​ച്ചി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ളെ കു​റി​ച്ചും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഡി​സി​പി എ​സ്. ശ​ശി​ധ​ര​ന്‍ പ​റ​ഞ്ഞു. കു​ത്തേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന തൊ​ടു​പു​ഴ സ്വ​ദേ​ശി സൂ​ര്യ (25) ഇ​തു​വ​രെ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.