കെ​എ​സ്ടി​പി ഓ​ഫീ​സ് മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം
Thursday, January 26, 2023 12:25 AM IST
മൂ​വാ​റ്റു​പു​ഴ: കെ​എ​സ്ടി​പി ഓ​ഫീ​സ് മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്നു മാ​റ്റു​വാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കെ​ജി​ഒ​എ ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മൂ​വാ​റ്റു​പു​ഴ പി​ഡ​ബ്ല്യു​ഡി റെ​സ്റ്റ് ഹൗ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സ് റ​സ്റ്റ് ഹൗ​സ് ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ആ​ലു​വ​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, തൃ​ശൂ​ർ എ​ന്നീ അ​ഞ്ച് ജി​ല്ല​ക​ളി​ലെ റോ​ഡ് വി​ക​സ​ന, പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ത​യാ​റാ​ക്കു​ന്ന​തും ന​ട​പ്പാ​ക്കു​ന്ന​തും ഈ ​ഓ​ഫീ​സ് വ​ഴി​യാ​ണ്.
കേ​വ​ലം റെ​സ്റ്റ് ഹൗ​സ് ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ കെ​എ​സ്ടി​പി ഓ​ഫീ​സ് മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്നു മാ​റ്റാ​നു​ള്ള അ​ധി​കാ​രി​ക​ളു​ടെ നീ​ക്കം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്തെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ളെ ത​ക​ർ​ക്കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മൂ​വാ​റ്റു​പു​ഴ ഏ​രി​യ​യു​ടെ 34-ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​മാ​ണ് ന​ട​ന്ന​ത്. കെ​ജി​ഒ​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​സ്. സു​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ സി. ​മൊ​യ്തീ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി ഡി. ​ഉ​ല്ലാ​സ്, ഏ​രി​യ ട്ര​ഷ​റ​ർ എ​മി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എം.​ബി മ​നീ​ഷ് (പ്ര​സി​ഡ​ന്‍റ്), വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി വി.​എ​ൻ. ര​ഞ്ജി​ത്ത്, പ്രി​യ പോ​ൾ, ഉ​ല്ലാ​സ് ചാ​രു​ത (സെ​ക്ര​ട്ട​റി), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി ജ​യ്മോ​ൻ ചെ​റി​യാ​ൻ, പി.​എം. വി​നോ​ദ് കു​മാ​ർ, ട്ര​ഷ​റ​റാ​യി അ​ജ്മ​ൽ സി. ​മൊ​യ്തീ​നെ​യും വ​നി​ത ക​ണ്‍​വീ​ന​റാ​യി ജീ​ജ വി​ജ​യ​നേ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.