യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ
Thursday, January 26, 2023 12:27 AM IST
വ​രാ​പ്പു​ഴ: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ. കോ​ട്ടു​വ​ള്ളി തു​ണ്ട​ത്തി​ൽ ജോ​സ​ഫ് മ​ക​ൻ ഫ്രാ​ൻ​സി​സി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കോ​ട്ടു​വ​ള്ളി സൗ​ത്ത് എ​ല​ഞ്ഞി​വേ​ൽ എ​നോ​ഷ് (25), മ​യ്യാ​ർ ഭാ​ഗ​ത്ത് നി​ക​ത്തി​ൽ പ​റ​മ്പി​ൽ വീ​ട്ടി​ൽ നി​ഗീ​ഷ് (19) എ​ന്നി​വ​രാണ് പി​ടി​യി​ലാ​യത്.
കോ​ട്ടു​വ​ള്ളി സെന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യിലെ തിരുനാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.​ പ​രി​പാ​ടി​ക്കി​ട​യി​ൽ ദേ​ഹ​ത്ത് ഇ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.​ മു​ന​മ്പം ഡി​വൈ​എ​സ്പി എം.​കെ. മു​ര​ളി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​ൻ​സ്പെ​ക്ട​ർ ഷോ​ജോ വ​ർ​ഗീ​സ്, എ​സ്ഐ പ്ര​ശാ​ന്ത് പി. ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം ഇ​രു​വ​രേ​യും റി​മാ​ൻ​ഡ് ചെ​യ്തു.