ജീ​ർ​ണി​ച്ച മ​രം ക​ട​പു​ഴ​കി വീ​ണു; ത​ല​നാ​രി​ഴ​യ്ക്ക് ദു​ര​ന്തം ഒ​ഴി​വാ​യി
Thursday, January 26, 2023 12:27 AM IST
ക​രു​മാ​ലൂ​ർ: ജീ​ർ​ണി​ച്ച മ​രം ക​ട​പു​ഴ​കി വീ​ണു. വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ആ​ള​പാ​യ​മി​ല്ല. ബു​ധ​നാ​ഴ്ച വൈ​കിട്ട് നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. മാ​ഞ്ഞാ​ലി പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് ജീ​ർ​ണി​ച്ച മ​രം ക​ട​പു​ഴ​കി വീ​ണ​ത്. സ്കൂ​ൾ വി​ടു​ന്ന തി​ര​ക്കേ​റി​യ സ​മ​യ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ മ​രം റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ണ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
പ​റ​വൂ​രി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി പൊ​ലീ​സി​ന്റെ​യും നാ​ട്ടു​കാ​രു​ടേ​യും സ​ഹാ​യ​ത്തോ​ടെ മ​രം മു​റി​ച്ചു​മാ​റ്റി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. പ്ര​ദേ​ശ​ത്ത് മ​റ്റു ചി​ല മ​ര​ങ്ങ​ളും അ​പ​ക​ട​വ​സ്ഥ​യി​ലാ​ണ്. മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. തി​ര​ക്കേ​റി​യ പ​റ​വൂ​ർ- എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലൂ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.​അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മു​ഴു​വ​ൻ മ​ര​ങ്ങ​ളും മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.