ദേ​ശീ​യ നീ​ന്ത​ൽ മ​ത്സ​രം: വി​ശ്വ​ജ്യോ​തി സ്‌​കൂ​ളി​ന് ഓ​വ​റോ​ൾ കി​രീ​ടം
Thursday, January 26, 2023 12:27 AM IST
അ​ങ്ക​മാ​ലി: ഗു​ജ​റാ​ത്തി​ൽ ന​ട​ന്ന സി​ബി​എ​സ്ഇ ദേ​ശീ​യ നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ വി​ശ്വ​ജോ​തി സ്‌​കൂ​ളി​ന് ഓ​വ​റോ​ൾ കി​രീ​ടം. 18 സ്വ​ർ​ണ​വും 23 വെ​ള്ളി​യും ആ​റ് വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 47 മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ വി​ശ്വ​ജോ​തി സ്‌​കൂ​ളി​ന് മൊ​ത്തം 146 പോ​യി​ന്‍റു​ക​ൾ ല​ഭി​ച്ചു.
30 കു​ട്ടി​ക​ളാ​ണ് വി​ശ്വ​ജ്യോ​തി സ്‌​കൂ​ളി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ 24 പേ​രും മെ​ഡ​ലു​ക​ൾ നേ​ടി. 73 സ്‌​കൂ​ളു​ക​ളി​ൽ നി​ന്നാ​യി മൊ​ത്തം 1,300 കു​ട്ടി​ക​ളാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളെ​യും പ​രി​ശീ​ല​ക​ൻ അ​നി​ൽ​കു​മാ​റി​നെ​യും മാ​നേ​ജ്‌​മെ​ന്‍റ് അ​നു​മോ​ദി​ച്ചു.

ഇ​രു​ച​ക്ര​വാ​ഹ​ന മോ​ഷ്ടാ​വ് പി​ടി​യി​ൽ

പ​റ​വൂ​ർ: താ​ന്നി​പ്പാ​ടം ക​മ്പി​വേ​ലി​ക്ക​കം പ്ര​ദേ​ശ​ത്തു നി​ന്ന് ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ലാ​യി. തേ​നി ആ​ണ്ടി​പ്പെ​ട്ടി കീ​ള​മാ​ഞ്ചി നാ​യ​ക്ക​ൻ പെ​ട്ടി വേ​ൽ​മു​രു​ക​ൻ (50) ആ​ണ് പ​റ​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
2022 ഡി​സം​ബ​ർ 28നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സം​ഭ​വ ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ൾ മ​ട്ടാ​ഞ്ചേ​രി ഭാ​ഗ​ത്ത് എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചു. ഡി​വൈ​എ​സ്പി എം.​കെ. മു​ര​ളി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​ൻ​സ്പെ​ക്ട​ർ ഷോ​ജോ വ​ർ​ഗീ​സ്, എ​സ്ഐ പ്ര​ശാ​ന്ത് പി. ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം റി​മാ​ൻ​ഡ് ചെ​യ്തു.