വൈ​പ്പി​ൻ-കൊച്ചി കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് നാ​ളെ മു​ത​ല്‍
Thursday, January 26, 2023 12:27 AM IST
കൊ​ച്ചി: വൈ​പ്പി​ന്‍ ദ്വീ​പി​ല്‍ നി​ന്ന് എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലേ​ക്കു​ള്ള കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് നാ​ളെ ആരംഭിക്കും. രാ​വി​ലെ 8.30ന് ​ഗോ​ശ്രീ ജം​ഗ്ഷ​നി​ല്‍ ​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. കെ.​എ​ന്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഹൈ​ബി ഈ​ഡ​ന്‍ എം​പി, ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി​യും കെ​എ​സ്ആ​ര്‍​ടി​സി സി​എം​ഡി​യു​മാ​യ ബി​ജു പ്ര​ഭാ​ക​ര്‍, കെ​എ​സ്ആ​ര്‍​ടി​സി ക്ല​സ്റ്റ​ര്‍ ഓ​ഫീ​സ​ര്‍ സാ​ജ​ന്‍ വി. ​സ്‌​ക​റി​യ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ചടങ്ങിൽ പ​ങ്കെ​ടു​ക്കും.
വൈ​പ്പി​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്ന് ന​ഗ​ര​ത്തി​ലേ​ക്കു​ള്ള യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്ന വി​ധ​ത്തി​ലാ​ണ് ഗ​താ​ഗ​ത വ​കു​പ്പ് ബ​സു​ക​ള്‍ ക്രമീകരിക്കു​ന്ന​ത്. സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ ന​ഗ​ര​പ്ര​വേ​ശ​ന​ത്തി​ന് സാ​ങ്കേ​തി​ക, നി​യ​മ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെന്നും കെ.​എ​ന്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗം ഈ മാസം 31ന് ​രാ​വി​ലെ 11ന് ​ഓ​ച്ച​ന്തു​രു​ത്ത് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.