ട്രാക്ടറിൽ ബൈക്കിടിച്ച് കോളജ് വിദ്യാർഥി മരിച്ചു
1262498
Friday, January 27, 2023 10:40 PM IST
പെരുന്പാവൂർ: ട്രാക്ടറിൽ ബൈക്കിടിച്ചു കോളജ് വിദ്യാർഥി മരിച്ചു. വൈപ്പിൻ പുതുവൈപ്പ് നികത്തുതറ വീട്ടിൽ മഞ്ജുനാഥിന്റെ മകൻ മിഥുൻനാഥ് (19) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മലപ്പുറം സ്വദേശി അതുൽ പിയൂസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി എട്ടോടെ എം.സി റോഡിൽ പുല്ലുവഴി കർത്താവുംപടിയിലായിരുന്നു അപകടം. വിദ്യാർഥികളായ ഇരുവരും പുല്ലുവഴി ജംഗ്ഷനിൽ വന്ന് ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്നു. ഐരാപുരം എസ്എസ്വി കോളജിലെ വിദ്യാർഥികളാണ്. മിഥുൻനാഥിന്റെ സംസ്കാരം മുരുക്കുംപാടം ശ്മശാനത്തിൽ നടന്നു. അമ്മ: വസന്ത. സഹോദരങ്ങൾ: സൻജുനാഥ്, സിൻജുനാഥ്.