വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കേ​ര​ളം കാമ്പ​യി​ന് ജി​ല്ല​യി​ൽ തു​ട​ക്കം
Saturday, January 28, 2023 12:07 AM IST
ക​രു​മാ​ലൂ​ർ: ര​ണ്ടാം ന​വ​കേ​ര​ളം ക​ർമ പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന "വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കേ​ര​ളം കാമ്പ​യി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 20 മാ​ഞ്ഞാ​ലി ചു​വ​ട് ക​വ​ല​യി​ൽ മ​ന്ത്രി പി. ​രാ​ജീ​വ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ശ്രീ​ല​ത ലാ​ലു അ​ധ്യ​ക്ഷ​യാ​യി.
വ്യ​ക്തി ശു​ചി​ത്വ​ത്തി​ൽ കൃ​ത്യ​ത കാ​ണി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ പൊ​തുശു​ചി​ത്വ​ത്തി​നു പ്ര​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​ഗോ​ള വി​നോ​ദ സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ ഇ​ടം നേ​ടി​യ കേ​ര​ള​ത്തെ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പൊ​തു ഇ​ട മാ​ലി​ന്യമു​ക്ത സം​സ്ഥാ​ന​മാ​ക്കി മാ​റ്റ​ണം.​ ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ന​ല്ല പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ട്. ശു​ചി​ത്വ​ത്തി​നൊ​പ്പം ക​ള​മ​ശേ​രി മ​ണ്ഡ​ലം കാ​മ്പ​യി​ൻ ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ആ​ല​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ്യ തോ​മ​സ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ന​വ കേ​ര​ളം ക​ർ​മ്മ പ​ദ്ധ​തി ജി​ല്ലാ കോ -ഓ​ർഡി​നേ​റ്റ​ർ എ​സ്. ര​ഞ്ജി​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.വി. ര​വീ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, എ​സ്എ​ൻ ജി​സ്റ്റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളജ് എ​ൻ​എ​സ്എ​സ് വോ​ളന്‍റിയ​ർ​മാ​ർ, ഹ​രി​ത ക​ർ​മസേ​നാംഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, ന​വ​കേ​ര​ളം ക​ർ​മപ​ദ്ധ​തി റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.