മ​ര​ടി​ലെ ഫ്ലാ​റ്റ് സമുച്ചയം ഉടമയുടെ സ്വ​ത്തു​ക്ക​ള്‍ ലേ​ലം ചെ​യ്യു​ന്നു
Saturday, January 28, 2023 12:07 AM IST
കൊ​ച്ചി: തീ​ര പ​രി​പാ​ല​ന നി​യ​മ​ ലം​ഘ​ന​ത്തെ തു​ട​ര്‍​ന്ന് സു​പ്രീം കോ​ട​തി​യു​ടെ വി​ധി​പ്രകാരം പൊ​ളി​ച്ചു നീ​ക്കി​യ മ​ര​ടി​ലെ ഹോ​ളി ഫെ​യ്ത്ത് എ​ച്ച്ടു​ഒ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ഉടമയുടെ സ്ഥാ​വ​ര​വ​സ്തു​ക്ക​ള്‍ ലേ​ലം ചെ​യ്യു​ന്നു. ഫ്ലാ​റ്റ് വാങ്ങിയവർക്കും സർക്കാരിനും കോ​ട​തി വി​ധി​പ്ര​കാ​രം നി​ശ്ച​യി​ച്ചി​ട്ടു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ല്‍​കു​ന്ന​തി​ല്‍ ഹോ​ളി ഫെ​യ്ത്ത് ബി​ല്‍​ഡേ​ഴ്‌​സ് ആ​ന്‍​ഡ് ഡെ​വ​ല​പ്പേ​ഴ്‌​സ് വീ​ഴ്ച വ​രു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ട​മ സാ​നി ഫ്രാ​ന്‍​സി​സി​ന്‍റെ സ്വ​ത്തു​ക്ക​ൾ ലേ​ലം ചെ​യ്യു​ന്ന​ത്.
ഫെ​ബ്രു​വ​രി നാ​ലി​ന് രാ​വി​ലെ 11 മു​ത​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലാ​ണ് ലേ​ലം. മ​ര​ടി​ലെ ഏ​ഴാം ബ്ലോ​ക്ക് ന​മ്പ​റു​ക​ളി​ലു​ള്ള​തും കാ​ക്ക​നാ​ട്ടു​ള്ള എ​ട്ടാം ബ്ലോ​ക്ക് ന​മ്പ​റി​ലു​ള്ള​തു​മാ​യ വ​സ്തു​ക്ക​ളാ​ണ് ലേ​ലം ചെ​യ്യു​ന്ന​ത്. ടെ​ന്‍​ഡ​റു​ക​ള്‍ ഫെ​ബ്രു​വ​രി മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്‍​പാ​യി ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്ക് റ​വ​ന്യൂ റി​ക്ക​വ​റി വി​ഭാ​ഗം സ്‌​പെ​ഷ​ല്‍ ത​ഹ​സീ​ല്‍​ദാ​റി​ന് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.