ഗ്ലോ​ബ​ൽ അ​ലു​മ്‌​നി മീ​റ്റ്
Saturday, January 28, 2023 12:10 AM IST
കോ​ല​ഞ്ചേ​രി: പൂ​തൃ​ക്ക ഗ​വ.​സ്കൂ​ൾ ആ​ഗോ​ള അ​ലു​മ്‌​നി സ​മ്മേ​ള​നം നാ​ളെ ന​ട​ക്കും.1912​ൽ ആ​രം​ഭി​ച്ച സ്കൂ​ളി​ൽ പ​തി​ന​യ്യാ​യി​ര​ത്തി​ൽ പ​രം അം​ഗ​ങ്ങ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യു​ണ്ട്. കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യ്, പ്ര​ഫ. എം.​പി. മ​ത്താ​യി, സി.​എ​ൻ. മോ​ഹ​ന​ൻ, റി​യ ജോ​യ്, ജ​യ​കു​മാ​ർ ചെ​ങ്ങാ​മ​നാ​ട് തു​ട​ങ്ങി​യ പ്ര​ഗ​ത്ഭ​ർ പൂ​തൃ​ക്ക സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.
പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ആ​പ്സ് (അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ പൂ​തൃ​ക്ക സ്കൂ​ൾ) ആ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ ചാ​പ്റ്റ​ർ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. സ്മ​ര​ണി​ക പ്ര​കാ​ശ​നം, ആ​പ്സ് വെ​ബ്സൈ​റ്റ് ലോ​ഞ്ച്, സ്കോ​ള​ർ​ഷി​പ് പ്ര​ഖ്യാ​പ​നം, മെ​മ്പ​ർ​ഷി​പ് വി​ത​ര​ണം, ബി​സി​ന​സ്‌ മീ​റ്റ്, ക​ലാ​സ​ന്ധ്യ, സ്നേ​ഹ വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.
മീ​റ്റി​ന്‍റെ ഭാ​ഗ​മാ​യി ആ​പ്‌​സും കോ​ല​ഞ്ചേ​രി സ്കൈ ​ഹൈ എ​ഡ്യൂ​ക്കേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന റ​സ്റ്റി​ക് ട്രെ​യ്ൽ​സ് ഓ​ൾ കേ​ര​ള വി​ല്ല​ജ് സൈ​ക്ലിം​ഗ് ടൂ​ർ നാ​ളെ രാ​വി​ലെ ഏ​ഴി​നു ന​ട​ക്കും. ഗ്രാ​മീ​ണ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​ദേ​ശ​ത്തെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളാ​യ പാ​ലാ​ക്കാ​മ​റ്റം പു​ഞ്ച, രാ​മ​മം​ഗ​ലം അ​മ്പ​ലം, ഷ​ഡ്‌​കാ​ല ഗോ​വി​ന്ദ മാ​രാ​ർ സ്‍​മാ​ര​കം, ശൂ​ലം വെ​ള്ള​ച്ചാ​ട്ടം, കൊ​ച്ച​രീ​ക്ക​ൽ ഗു​ഹ, അ​രീ​ക്ക​ൽ വെ​ള്ള​ച്ചാ​ട്ടം, കി​ഴു​മു​റി മ​ണ​ൽ​ക്ക​ട​വ്, പി​റ​വം പാ​ഴൂ​ർ മ​ന തു​ട​ങ്ങി​യ പ​ത്തോ​ളം പ്ര​ദേ​ശ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​കൊ​ണ്ടു​ള്ള 50 കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​മാ​ണ് യാ​ത്രി​ക​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. എ​സ്എം​ആ​ർ​ഐ കൊ​ച്ചി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൈ​ക്ലിം​ഗ് ഗെ​യിം​സും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ആ​ദ്യ​ത്തെ 100 പേ​ർ​ക്കാ​ണ് പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന​ത്. ഫോ​ൺ: 9747550530, 9745482028.