ഡി​സി​എ​ൽ ല​ഹ​രി​വി​രു​ദ്ധ കി​ക്ക് ഒൗ​ട്ട് യാ​ത്ര​യ്ക്ക് ഉൗ​ഷ്മ​ള സ്വീ​ക​ര​ണം
Saturday, January 28, 2023 12:10 AM IST
തൊ​ടു​പു​ഴ: ല​ഹ​രിക്കെ​തി​രേ സ​മൂ​ഹ​മ​നസാ​ക്ഷി​യെ ഉ​ണ​ർ​ത്തു​ന്ന​തി​നു ദീ​പി​ക​യും ഡി​സി​എ​ലും ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്നു ന​ട​ത്തു​ന്ന കി​ക്ക് ഒൗ​ട്ട് യാ​ത്ര​യ്ക്ക് തൊ​ടു​പു​ഴ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ജ​യ്റാ​ണി ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ച്ച്എ​സ്എ​സി​ൽ ല​ഹ​രി​ക്കെ​തി​രേ ഉ​ണ​ർ​ത്തു​പാ​ട്ടാ​യി എ​ത്തി​യ സ​ന്ദേ​ശ​യാ​ത്ര​യെ നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്നു വ​ര​വേ​റ്റു. എ​സ്എ​ബി​എ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ മെ​ർ​ലി തെ​ങ്ങും​പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡ്ഗ്ലോ​ബ് ഡ​യ​റ​ക്ട​ർ ആ​ർ. ര​ഞ്ജി​ത്ത് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​ൻ എം​ഡി കെ.​ടി. കൃ​ഷ്ണ​കു​മാ​ർ മു​ഖ്യ​സ​ന്ദേ​ശ​വും ജാ​ഥാ​ക്യാ​പ്റ്റ​നും ഡി​സി​എ​ൽ കൊ​ച്ചേ​ട്ട​നു​മാ​യ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ്മി ത​ട്ടാ​റു​കു​ന്നേ​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
ദീ​പി​ക ജ​ന​റ​ൽ മാ​നേ​ജ​ർ (സ​ർ​ക്കു​ലേ​ഷ​ൻ) ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ, ഡി​എ​ഫ്സി കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കി​ഴ​ക്കേ​ൽ, ദീ​പി​ക റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ മി​ന്ന​ൽ ജോ​ർ​ജ്, ഡി​സി​എ​ൽ സം​സ്ഥാ​ന റി​സോ​ഴ്സ് ടീം ​കോ-​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് കു​ണി​ഞ്ഞി, ദീ​പി​ക ഇ​ടു​ക്കി ബ്യൂ​റോ ചീ​ഫ് ജെ​യ്സ് വാ​ട്ട​പ്പി​ള്ളി, ഒ​ലീ​വി​യ പ്രോ​ഗ്രാം മാ​നേ​ജ​ർ ടി.​ആ​ർ. ബി​ജു, ഡി​സി​എ​ൽ മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ​മാ​രാ​യ റി​റ്റി തോ​മ​സ്, ബി​നോ​ജ് ആ​ന്‍റ​ണി, ഡി​സി​എ​ൽ തൊ​ടു​പു​ഴ പ്ര​വി​ശ്യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​യി ജെ. ​ക​ല്ല​റ​ങ്ങാ​ട്ട്, സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഫി​ൽ​സി നെ​ല്ലി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.