പണ്ടപ്പിള്ളിയിൽ ബി​എ​സ്എ​ൻ​എ​ൽ നെ​റ്റ്‌‌​വ​ർ​ക്ക് ത​ക​രാ​ർ തു​ട​ർ​ക്ക​ഥ
Saturday, January 28, 2023 12:10 AM IST
ആ​ര​ക്കു​ഴ: ബി​എ​സ്എ​ൻ​എ​ൽ നെ​റ്റ്‌‌​വ​ർ​ക്ക് ത​ക​രാ​ർ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. പ​ണ്ട​പ്പി​ള്ളി പ്ര​ദേ​ശ​ത്ത് ബി​എ​സ്എ​ൻ​എ​ൽ ഇ​ന്ന​ലെ മു​ഴു​വ​ൻ സ​മ​യം ത​ക​രാ​റി​ലാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. ഒ​പ്റ്റി​ക് ഫൈ​ബ​ർ കേ​ബി​ൾ വ​ഴി​യു​ള്ള ഫോ​ണു​ക​ളും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും ത​ട​സ​മി​ല്ലാ​തെ ല​ഭി​ച്ചു. എ​ന്നാ​ൽ ട​വ​ർ വ​ഴി​യു​ള്ള യാ​തൊ​രു സേ​വ​ന​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ല​ഭി​ച്ചി​ല്ല.
ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ലും ബി​എ​സ്എ​ൻ​എ​ൽ ത​ക​രാ​ർ ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ല​ച്ചി​രു​ന്നു. കേ​ബി​ൾ വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ളും ത​ട​സ​പ്പെ​ട​തോ​ടെ ഓ​ഫീ​സു​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും താ​റു​മാ​റാ​യി. പോ​സ്റ്റ് ഓ​ഫീ​സി​ലെ ചി​ല സേ​വ​ന​ങ്ങ​ൾ, സ​പ്ലൈ​കോ​യി​ലെ സ​ബ്സി​ഡി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണം എ​ന്നി​വ​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളും ത​ട​സ​പ്പെ​ട്ടി​രു​ന്നു. ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.