ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് മൂ​വാ​റ്റു​പു​ഴ​യി​ല്‍ സ്വീ​ക​ര​ണം
Saturday, January 28, 2023 12:10 AM IST
മൂ​വാ​റ്റു​പു​ഴ: ദീ​പി​ക, ഡി​സി​എ​ൽ, ഒ​ലീ​വി​യ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് എന്നിവയുടെ സം​യു​ക്ത​ാഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ല കേ​ര​ള ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് മൂ​വാ​റ്റു​പു​ഴ​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. കി​ക്ക് ഔ​ട്ട് എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ജി​എ​ച്ച്എ​സ്എ​സി​ലാ​ണ് സ്വീ​ക​ര​ണം ന​ല്‍​കി​യ​ത്. രാ​ഷ്ട്ര​ദീ​പി​ക ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ.​തോ​മ​സ് പോ​ത്ത​നാ​മൂ​ഴി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഒ​ലീ​വി​യ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​ടി. കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​ഫാ. റോ​യി ക​ണ്ണ​ന്‍​ചി​റ(​കൊ​ച്ചേ​ട്ട​ൻ )സി​എം​ഐ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. ദീ​പി​ക ജ​ന​റ​ൽ മാ​നേ​ജ​ർ (സ​ർ​ക്കു​ലേ​ഷ​ൻ) ഫാ.​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ, സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ്‌ ജി​എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. സി​സ്റ്റ​ര്‍ ജ്യോ​തി മ​രി​യ സി​എം​സി ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഡി​എ​ഫ്സി അ​ഡ്വൈ​സ​റി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ജോ​യി ന​ടു​ക്കു​ടി സ​ന്ദേ​ശം ന​ല്‍​കി. ഡി​സി​എ​ൽ പ്ര​വി​ശ്യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട്, എം.​ആ​ര്‍. ര​ഞ്ജി​ത്ത് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ടി.​ആ​ര്‍. ബി​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.