നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി പി​റ​വ​ത്ത് നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ
Saturday, January 28, 2023 12:10 AM IST
പി​റ​വം: നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണ പ​ദ്ധ​തി​യു​മാ​യി പി​റ​വം അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റി​വ് സൊ​സെ​റ്റി​യു​ടെ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ പി​റ​വ​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സൗ​ത്ത് ഇ​ന്ത്യ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് യു​എ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​വാ​റ്റു​പു​ഴ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ജ​യ്മോ​ൻ യു. ​ചെ​റി​യാ​ൻ ആ​ദ്യ വി​ൽ​പ്പ​ന നി​ർ​വ​ഹി​ച്ചു.
സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റും മു​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​നു​മാ​യ സാ​ബു കെ.​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​ർ ചാ​ൾ​സ് വി. ​ചാ​ക്കോ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ക​ര​വ​ട്ടെ കു​രി​ശി​ന് സ​മീ​പം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ​നി​ന്നും നി​ർ​ധ​ന​രാ​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കാ​ൻ​സ​ർ, വൃ​ക്ക രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി മാ​സം തോ​റും മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യും.
ഷാ​ജു ഇ​ല​ഞ്ഞി​മ​റ്റം, സി.​കെ.​പ്ര​കാ​ശ്, എ.​സി. പീ​റ്റ​ർ, പൗ​ലോ​സ് കെ. ​ചെ​റി​യാ​ൻ, ഏ​ലി​യാ​സ് ഈ​നാ​കു​ളം, ടോ​ണി ചെ​ട്ടി​യാ​കു​ന്നേ​ൽ, ബ​ബി​ത ശ്രീ​ജി, ര​മാ വി​ജ​യ​ൻ, ജി​ൻ​സി രാ​ജു, എം.​ടി. പൗ​ലോ​സ്, എം. ​കു​ര്യാ​ക്കോ​സ്, ത​മ്പി പു​തു​വാ​ക്കു​ന്നേ​ൽ, സി.​എം. പ​ത്രോ​സ്, കു​ര്യ​ൻ പു​ളി​ക്ക​ൽ, ടി.​പി. മാ​ത്യു, ഏ​ലി​യാ​സ് വെ​ട്ടു​കു​ഴി, ഷി​ജി ഗോ​പ​കു​മാ​ർ, പി.​പി.​സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.