വൈ​പ്പി​നി​ല്‍ നി​ന്നു​ള്ള സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ന​ഗ​ര പ്ര​വേ​ശ​നം; മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കും: മ​ന്ത്രി
Saturday, January 28, 2023 12:13 AM IST
കൊ​ച്ചി: വൈ​പ്പി​നി​ല്‍ നി​ന്നു​ള്ള സ്വ​കാ​ര്യബ​സു​ക​ളു​ടെ ന​ഗ​ര പ്ര​വേ​ശ​നം മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു. വൈ​പ്പി​നി​ല്‍നി​ന്നും എ​റ​ണാ​കു​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളു​ടെഫ്ലാ​ഗ് ഓ​ഫ് നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വൈ​പ്പി​ന്‍ ബ​സു​ക​ളു​ടെ ന​ഗ​ര പ്ര​വേ​ശ​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് നാ​ലു പു​തി​യ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കാ​നാ​യി നി​യ​മ ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ട് പോ​യിക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തി​യാ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 31ന് ​ഒ​രു യോ​ഗം കൂ​ടി ചേ​രു​ന്നു​ണ്ട്. പ്ര​തി​ഷേ​ധ​ങ്ങ​ള്‍ വ​കവെ​ക്കാ​തെ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ഗ​ര പ്ര​വേ​ശ​നം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ല്‍ ഈ ​പ്ര​ദേ​ശ​ത്ത് 54 ട്രി​പ്പു​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി ന​ട​ത്തു​ന്നു​ണ്ട്. ഇ​നി​യും ബ​സു​ക​ള്‍ ഇ​ടാ​ന്‍ ഗ​താ​ഗ​ത വ​കു​പ്പ് ത​യാറാ​ണ്. ജ​ന​ങ്ങ​ളാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളു​ടെ ഉ​ട​മ​സ്ഥ​ര്‍. ജ​ന​ങ്ങ​ള്‍ ബ​സു​ക​ളി​ല്‍ ക​യ​റി​യാ​ല്‍ മാ​ത്ര​മേ ന​ഷ്ട​മി​ല്ലാ​തെ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്താ​ന്‍ സാ​ധി​ക്കൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഗ​താ​ഗ​ത വ​കു​പ്പ് പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കെ ​സ്വി​ഫ്റ്റ് പ​ദ്ധ​തി, ബ​ഡ്ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി, ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ തു​ട​ങ്ങി​യ​വ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. രാ​ജ്യ​ത്തെ പൊ​തു ഗ​താ​ഗ​ത രം​ഗ​ത്തി​ന് ത​ന്നെ അ​ഭി​മാ​ന​മാ​യ ഗ്രാ​മ വ​ണ്ടി പ​ദ്ധ​തി​യും കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ആ​ത്മാ​ര്‍​ത്ഥ​യു​ള്ള ജീ​വ​ന​ക്കാ​രാ​ണ് കെഎ​സ്ആ​ര്‍ടിസി​യെ മു​ന്നോ​ട്ട് കൊ​ണ്ടു പോ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഗോ​ശ്രീ ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ.​എ​ന്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​പ്പി​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് തു​ള​സി സോ​മ​ന്‍, പ​ള്ളി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ര​മ​ണി അ​ജ​യ​ന്‍, ക​ട​മ​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി വി​ന്‍​സ​ന്‍റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. എം.​ബി. ഷൈ​നി, കെഎ​സ്ആ​ര്‍ടിസി മ​ധ്യമേ​ഖ​ല എ​ക്‌​സി​ക്യൂ​ട്ടീവ് ഡ​യ​റ​ക്ട​ര്‍ കെ.​ടി. സെ​ബി, എ​റ​ണാ​കു​ളം ക്ല​സ്റ്റ​ര്‍ ഓ​ഫീ​സ​ര്‍ സാ​ജ​ന്‍ വി. ​സ്‌​ക​റി​യ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.