മ​ന്ത്രി​യു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​ക്ക​രി​കെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​രി​ങ്കൊ​ടി
Saturday, January 28, 2023 12:13 AM IST
വൈ​പ്പി​ൻ : വൈ​പ്പി​ൻ ബ​സു​ക​ളു​ടെ ന​ഗ​ര​പ്ര​വേ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ സ​ർ​വ്വീ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യാ​ൻ എ​ത്തി​യ ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ വേ​ദി​ക്ക​രി​കെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി വീ​ശി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​റ്റോ ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ള​രെ ര​ഹ​സ്യ​മാ​യി വൈ​പ്പി​ൻ ബസ് സ്റ്റാ​ൻഡിൽ നി​ന്നും ബ​സി​ൽ ക​യ​റി​യ ഒ​രു​സം​ഘം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഗോ​ശ്രീ ക​വ​ല​യി​ൽ ചാ​ടിയി​റ​ങ്ങി​യാ​ണ് ക​രി​ങ്കൊ​ടി വീ​ശി വേ​ദി​ക്ക​രു​കി​ലേ​ക്കെ​ത്തി​യ​ത്. അ​പ്ര​തീ​ക്ഷി​ത​മെ​ങ്കി​ലും പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ ത​ട​യു​ക​യും അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ക​യും ചെ​യ്തു. ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് വൈ​പ്പി​ൻ ബ​സു​ക​ളു​ടെ ന​ഗ​ര​പ്ര​വേ​ശ​ന​മെ​ന്ന പേ​രി​ൽ ഫ്ലാ​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​റ്റോ ആ​ന്‍റ​ണി പ​റ​യു​ന്നു. വൈ​പ്പി​ൻ ജ​ന​ത​ക്ക് വേ​ണ്ട​ത് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ന​ഗ​ര​പ്ര​വേ​ശ​ന​മാ​ണെ​ന്നും എം​എ​ൽ​എ ന​ട​ത്തി​യ​ത് ജ​ന​വ​ഞ്ച​ന​യാ​ണെ​ന്നും ടി​റ്റോ തു​ട​ർ​ന്ന് ആ​രോ​പി​ച്ചു.
ചെറായി ദേവസ്വം നടയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ഫ്ലാദ് ഓഫും സംഘടിപ്പിച്ചിരുന്നു.

ബി​ജെ​പി പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി

വൈ​പ്പി​ൻ: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ന​ഗ​ര​പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​തെ ഇ​ട​തു സ​ർ​ക്കാ​ർ ജ​ന​ത്തെ വ​ഞ്ചി​ച്ചെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ വേ​ദി​ക്ക​രികി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.​പ്ര​ക​ട​ന​പ​ത്രി​യ​ക​യി​ൽ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ന​ഗ​ര​പ്ര​വേ​ശ​നം ഉ​റ​പ്പു ന​ൽ​കി​യ​ശേ​ഷം ഇ​പ്പോ​ൾ നാ​ലു കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സി​നി​റ​ക്കി ജ​ന​ത്തെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. ഷൈ​ജു ആ​രോ​പി​ച്ചു.