വ​ല്ലാ​ര്‍​പാ​ടം സെ​ന്‍റ് മേ​രീസ് എച്ച്എസ്എസ് ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷിച്ചു
Saturday, January 28, 2023 12:13 AM IST
കൊ​ച്ചി: വ​ല്ലാ​ര്‍​പാ​ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക​വും ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളും മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. 125 ബ​ലൂ​ണു​ക​ള്‍ ആ​കാ​ശ​ത്തേ​ക്ക് പ​റ​ത്തി​യാണ് ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.
സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ.​ ഡോ.​ ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​ബി ഈ​ഡ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ.​എ​ന്‍. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ജൂ​ബി​ലി ലോ​ഗോ​യു​ടെ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. എ​ല്‍​സി ജോ​ര്‍​ജ്, മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് റോ​സ് മാ​ര്‍​ട്ടി​ന്‍, ഇ​ട​പ്പി​ള്ളി ബ്ലോ​ക്ക് മെ​മ്പ​ര്‍ എം.​ആ​ര്‍.​ മ​ധു, വാ​ര്‍​ഡ് മെ​മ്പ​ര്‍ പി.​ആ​ര്‍. ​ജോ​ണ്‍, ഡി​പി വേ​ള്‍​ഡ് സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ മ​ഹേ​ഷ് കു​മാ​ര്‍, പ്രി​ന്‍​സി​പ്പൽ ബി​ല്‍​ഫി സെ​ബാ​സ്റ്റി​ന്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ജോ കെ.​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ബി​ജൂ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന മ​രി​യ ജോ​സ​ഫ് ടീ​ച്ച​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്കി.