പോ​ലീ​സു​കാ​രെ കൈ​യേറ്റം ചെ​യ്ത യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Saturday, January 28, 2023 12:13 AM IST
തൃ​പ്പൂ​ണി​ത്തു​റ: പോ​ലീ​സു​കാ​രെ കൈ​യേറ്റം ചെ​യ്ത യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ആ​ലു​വ മു​പ്പ​ത്ത​ടം, മ​ണ​പ്പു​റ​ത്ത് വീ​ട്ടി​ൽ അ​ർ​ജു​ൻ​ദാ​സ് (27), സ​ഹോ​ദ​ര​ൻ വി​ഷ്ണു (25), ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ​പ്പു​റ​ത്ത് വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (29) എ​ന്നി​വ​രാ​ണ് ഹി​ൽ​പാ​ല​സ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 26 ന് ​വൈ​കി​ട്ട് തി​രു​വാ​ങ്കു​ളം ക​വ​ലേ​ശ്വ​രം ക്ഷേ​ത്ര​ത്തി​നു സ​മീ​പം അ​ടി​പി​ടി ന​ട​ക്കു​ന്ന വി​വ​രമ​റി​ഞ്ഞെ​ത്തി​യ ഹി​ൽ​പാ​ല​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രെ പ്ര​തി​ക​ൾ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യ്യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻഡ് ചെ​യ്തു.

ഫു​ട്ബോ​ൾ
ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ന്

കി​ഴ​ക്ക​മ്പ​ലം: എംഎ​സ്എ​ഫ് പി​ണ​ർ​മു​ണ്ട യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് അ​ഖി​ല കേ​ര​ള സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നും നാ​ളെ​യും ഇ​ൻ​ഫോ​പാ​ർ​ക്ക് ഫേ​സ് ടു​വി​ന് സ​മീ​പം ക്യാ​മ്പി​യോ​ണ​സ് ടെ​റ​ഫി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് സ​ൽ​മാ​ൻ കു​റ്റി​ക്കോ​ട് കി​ക്ക് ഓ​ഫ് ചെ​യ്യും. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 32 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് 30,000 രൂ​പ​യും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് 15,000 രൂ​പ​യും ട്രോ​ഫി​യും ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.