ചെ​ങ്ക​ര ചേ​റാ​യി പാ​ട​ത്ത് വി​ള​ഞ്ഞ​തു നൂ​റു​മേ​നി
Sunday, January 29, 2023 12:12 AM IST
കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലെ ചെ​ങ്ക​ര ചേ​റാ​യി പാ​ട​ശേ​ഖ​ര​ത്ത് ന​ട​ത്തി​യ മു​ണ്ട​ക​ൻ നെ​ൽ​കൃ​ഷി​ക്ക് നൂ​റു​മേ​നി വി​ള​വ്. പി​ണ്ടി​മ​ന കൃ​ഷി​ഭ​വ​ന്‍റെ​യും, പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ത​രി​ശു പാ​ട​ത്ത് കൃ​ഷി​യി​റ​ക്കി​യ​ത്. കൃ​ഷി​ഭ​വ​നി​ൽ​നി​ന്നു സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ മ​നു, ര​ത്ന വി​ത്തു​ക​ളും, ക​ക്ക​യു​മാ​ണ് കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത്.

ചേ​ലാ​ട് ചേ​റാ​യി​ൽ വി​ൻ​സ​ന്‍റ് എ​ന്ന ക​ർ​ഷ​ക​ന്‍റെ മൂ​ന്ന് ഏ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ശേ​ഖ​രം ക​ർ​ഷ​ക​രാ​യ ബെ​ന്നി പു​തു​ക്ക​യി​ൽ, മാ​ളി​യേ​ലി​ൽ എം.​എ​സ്. ജോ​ർ​ജ്, എ​ൽ​ദോ​സ് തു​ടു​മ്മേ​ൽ എ​ന്നി​വ​ർ പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്.

കൊ​യ്ത്തു​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ സി​ബി പോ​ൾ, മേ​രി പീ​റ്റ​ർ, അം​ഗ​ങ്ങ​ളാ​യ വി​ത്സ​ൺ കെ. ​ജോ​ൺ, ല​ത ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൃ​ഷി ഓ​ഫീ​സ​ർ ഇ.​എം. മ​നോ​ജ്, കൃ​ഷി അ​സി. വി.​കെ. ജി​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.