മോ​ഷ​ണം പോ​യ ബൈ​ക്കു​ക​ൾ കൂ​ത്താ​ട്ടു​കു​ള​ത്തു​നിന്നു ക​ണ്ടെ​ത്തി
Sunday, January 29, 2023 12:12 AM IST
കൂ​ത്താ​ട്ടു​കു​ളം: തൊ​ടു​പു​ഴ, ക​രി​ങ്കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ​നി​ന്നാ​യി മോ​ഷ​ണം പോ​യ ര​ണ്ടു ബൈ​ക്കു​ക​ൾ കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്നു ക​ണ്ടെ​ത്തി. കൂ​ത്താ​ട്ടു​കു​ളും സ്വ​കാ​ര്യ ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ വ​നി​താ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ പി​ന്നി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ൾ. മാ​സ​ങ്ങ​ളാ​യി വാ​ഹ​ന​ങ്ങ​ൾ പൊ​ടി​പി​ടി​ച്ച് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ​ണം​പോ​യ ബൈ​ക്കു​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
മാ​റി​ക സ്വ​ദേ​ശി പൊ​ന്നെ​ടു​ത്തു​പാ​റ​യി​ൽ അ​ഭി​ജി​ത്ത് രാ​ജ​ന്‍റെ​യും, വ​ഴി​ത്ത​ല പു​റ​മ​ട​ത്തി​ൽ അ​ഷ​റ​ഫ് എ​ന്നി​വ​രു​ടെ​യാ​ണ് ബൈ​ക്കു​ക​ൾ. ര​ണ്ടു വാ​ഹ​ന​ങ്ങ​ളും വീ​ട്ടു​മു​റ്റ​ത്തു​നി​ന്നാ​ണ് മോ​ഷ​ണം പോ​യ​ത്. തൊ​ടു​പു​ഴ പോ​ലീ​സെ​ത്തി വ​ഴി​ത്ത​ല സ്വ​ദേ​ശി​യു​ടെ ബൈ​ക്ക് ക​ണ്ടെ​ടു​ത്തു.
വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ബൈ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​ര​ല​ട​യാ​ള​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ച് സൂ​ച​ന​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ര​ണ്ടു​മാ​സം മു​ന്പാ​ണ് ഇ​രു ബൈ​ക്കു​ക​ളും മോ​ഷ​ണം പോ​യ​ത്.