കി​ഴ​ക്ക​ന്പ​ല​ത്ത് മൂ​ന്ന് മൂ​ർ​ഖ​ൻ പാ​ന്പു​ക​ളെ പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക​യ​ച്ചു
Sunday, January 29, 2023 12:13 AM IST
കി​ഴ​ക്ക​ന്പ​ലം: കിഴക്കന്പലത്തെ ഒരു വീടിനു പി​ന്നി​ൽ സ​മീ​പ​വാ​സി​ ക​ണ്ടെ​ത്തി​യ മൂ​ന്നു മൂ​ർ​ഖ​ൻ പാ​ന്പു​ക​ളെ പാ​ന്പു പി​ടു​ത്ത​ക്കാ​ര​നെ വി​ളി​ച്ചു വ​രു​ത്തി പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക​യ​ച്ചു.
കി​ഴ​ക്ക​ന്പ​ലം പൊ​യ്യ​ക്കു​ന്നം വാ​ച്ചേ​രി മേ​രി പൗ​ലോ​സി​ന്‍റെ വീ​ടി​ന​തി​ർ​ത്തി​യിലാ​ണ് സ​മീ​പ​വാ​സി പാ​ന്പു​ക​ളെ ക​ണ്ട​ത്. ഉ​ട​നെ സ​മീ​പ​സ്ഥ​രെ ഇ​ക്കാ​ര്യം അ​റി​യി​ച്ചു.
ഉ​ട​നെ​യെ​ത്തി​യ നാട്ടുകാർ പാ​ന്പു​ക​ളെ തെര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തധി​കാ​രി​ക​ളെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​നി ര​തീ​ഷും പ​ഞ്ചാ​യ​ത്തം​ഗം കെ.​എ. ബി​നു​വും വിവരം വ​നം വ​കു​പ്പി​നെ​യും അ​റി​യി​ച്ചു.
അം​ഗീ​കാ​ര​മു​ള്ള പാ​ന്പു പി​ടു​ത്ത​ക്കാ​രെ​യും ബ​ന്ധ​പ്പെ​ട്ടു. ഉ​ട​നെ​യെ​ത്തി​യ ത​ട്ടേ​ക്കാ​ട് ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​യ മ​ണി​ക​ണ്ഠ​ൻ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ സ​മീ​പ​ത്താ​യു​ള്ള കാ​ഞ്ഞി​ര​മ​ര​ത്തിന​രി​കി​ലെ മാ​ള​ത്തി​ൽ ഒ​ളി​ച്ചി​രു​ന്ന മൂ​ന്നു പാ​ന്പു​ക​ളെ​യും പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി.
എ​ട്ട​ടി​യോ​ളം നീ​ള​മു​ള്ള പാ​ന്പു​ക​ളെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പാ​ന്പു​ക​ളി​ലൊ​ന്ന് പെ​ണ്‍ ഇ​ന​ത്തി​ലു​ള്ള​താ​ണെ​ന്ന് മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞു.
പി​ടി​കൂ​ടി​യ മൂ​ന്നു മൂ​ർ​ഖ​നേ​യും മ​ണി​ക​ണ്ഠ​ൻ ത​ട്ടേ​ക്കാ​ട് വ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു പോ​യി. സം​ഭ​വം അ​റി​ഞ്ഞ് ഒ​ട്ടേ​റെ നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.