തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭയിൽ സ്ഥിരംസമിതി അധ്യക്ഷൻ രാ​ജി​വ​ച്ചു
Sunday, January 29, 2023 12:14 AM IST
കാ​ക്ക​നാ​ട് : തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ജി​വ​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റാ​ഷി​ദ് ഉ​ള​ളം​പി​ള​ളി​യാ​ണ് സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ച​ത്. ഇ​ന്ന​ലെ മു​ൻ​സി​പ്പ​ൽ സൂ​പ്ര​ണ്ട് (സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ്) ശാ​ലി​നി സാമി​ന് കൈ​മാ​റി.
ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ൽ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ പാ​ർ​ട്ടി​ക്ക​ക​ത്തുനി​ന്നു വേ​ണ്ട പി​ന്തു​ണ ല​ഭി​ക്കാ​ത്ത​തു കൂ​ടി​യാ​ണ് രാ​ജി​യെ​ന്നാ​ണ് സൂ​ച​ന.​ മു​ൻ ധാ​ര​ണ അ​നു​സ​രി​ച്ച് രാ​ജി​വെ​ക്കാ​ൻ അ​ഞ്ചു​മാ​സം കു​ടി​യു​ള്ള​പ്പോ​ഴാ​ണ് രാ​ജി. ജോ​ലി സം​ബ​ന്ധ​മാ​യ തി​ര​ക്കി​ൽ ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് രാ​ജി​യെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.