സെക്രട്ടറിയുടെ ക്യാബിനു മുന്നിൽ പ്രസിഡന്‍റിന്‍റെ കുത്തിയിരുപ്പ്
Sunday, January 29, 2023 12:14 AM IST
തൃ​പ്പൂ​ണി​ത്തു​റ: ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ-​രാ​ഷ്ട്രീ​യ പോ​ര് മു​റു​കി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ക്യാബി​ന് മു​ന്നി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത മു​ര​ളി കു​ത്തി​യി​രു​പ്പ് ന​ട​ത്തി. എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ കു​റ​ച്ചു നാ​ളു​ക​ളാ​യി പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ര​ണ്ടു ത​ട്ടി​ലാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
ന​ട​ക്കാ​വ് റോ​ഡ് ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ലി​ന്യം നീ​ക്കം ചെ​യ്ത​തി​ന്‍റെ ബി​ൽ സെ​ക്ര​ട്ട​റി പാ​സാ​ക്കി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​ള്ളി​ൽ രാ​ത്രി​യി​ലും കു​ത്തി​യി​രു​പ്പ് ന​ട​ത്തി​യ​ത്.
റോ​ഡ് ശു​ചീ​ക​ര​ണം ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പൂ​ർ​ത്തി​യാ​ക്കി ക​രാ​റു​കാ​ര​ൻ ബി​ല്ല് ന​ൽ​കി​യ​താ​ണ്. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബി​ൽ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷം 45,000 രൂ​പ റോ​ഡ് ശു​ചീ​ക​ര​ണ​ത്തി​ന് ചി​ല​വാ​യ​പ്പോ​ൾ ഇ​ത്ത​വ​ണ ഇ​ര​ട്ടി തു​ക ആ​യെ​ന്നും ഇ​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നും ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ രം​ഗ​ത്തു വ​ന്ന​തോ​ടെ​യാ​ണ് സെ​ക്ര​ട്ട​റി തു​ക ന​ൽ​കു​ന്ന​തി​ന് വി​സ​മ്മ​തി​ച്ച​തെ​ന്ന് പ​റ​യു​ന്നു. ശ​നി​യാ​ഴ്ച വൈ​കി​ട്ട് തു​ക ന​ൽ​കാ​മെ​ന്ന് സെ​ക്ര​ട്ട​റി സ​മ്മ​തി​ച്ച​താ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത മു​ര​ളി പ​റ​ഞ്ഞു.
തു​ക അ​നു​വ​ദി​ക്കാ​തെ സെ​ക്ര​ട്ട​റി വീ​ട്ടി​ൽ പോ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ത്തി​യി​രു​പ്പ് ന​ട​ത്തി​യ​ത്. പ്ര​സി​ഡ​ന്‍റ് ഓ​ഫീ​സി​ൽ കു​ത്തി​യി​രു​ന്ന​തോ​ടെ ഓ​ഫീ​സ് പൂ​ട്ടി പോ​ക​ണ്ട ജീ​വ​ന​ക്കാ​രി​യും വി​ഷ​മ​ത്തി​ലാ​യി. പി​ന്നീ​ട് ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഓ​ഫീ​സി​ന്‍റെ സു​ര​ക്ഷ ഏ​റ്റെ​ടു​ത്തു, ജീ​വ​ന​ക്കാ​രി​യോ​ട് വീ​ട്ടി​ൽ പോ​കു​വാ​നും നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ സം​ഭ​വം ഒ​ത്തു തീ​ർ​പ്പാ​ക്കു​വാ​ൻ ഇ​ട​പെ​ടുകയായിരുന്നു. 30ന് ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്ന ഡ​യ​റ​ക്ട​റു​ടെ ഉ​റ​പ്പി​ന്മേ​ൽ രാ​ത്രി 8.30 ഓ​ടെ സ​മ​ര​വ​സാ​നി​പ്പി​ച്ചു.