കു​റ്റി​പ്പു​ഴ ക്രിസ്തുരാ​ജ് ഹൈ​സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യാഘോഷം തുടങ്ങി
Sunday, January 29, 2023 12:14 AM IST
നെ​ടു​മ്പാ​ശേ​രി: കു​റ്റി​പ്പു​ഴ ക്രിസ്തു രാ​ജ് ഹൈ​സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യും പൂ​ർ​വ​വി​ദ്യാ​ർഥി സം​ഗ​മ​വും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ഹൈ​ബി ഈ​ഡ​ൻ എംപി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ളി​ന്‍റെ വെ​ബ് സൈ​റ്റ് ലോ​ഞ്ചിംഗ് ഡോ. ​സി.​ജി. കൃ​ഷ്ണ​ദാ​സ് നാ​യ​രും പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി സം​ഘ​ട​ന​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​ർ​ജും നി​ർ​വ​ഹി​ച്ചു.
ബി​ഷ​പ് മാ​ർ ഗ്രേ​ഷ്യ​ൻ മു​ണ്ടാ​ട​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സൈ​ന ബാ​ബു, അ​ങ്ക​മാ​ലി എഇഒ പി. അം​ബി​ക, ​പിടിഎ പ്ര​സി​ഡ​ന്‍റ് ഷി​ബി പു​തു​ശേ​രി, സ്കൂ​ൾ പ്രധാനാധ്യാപിക പി.​പി. ലീ​ന, ഒഎ​സ്എ പ്ര​സി​ഡന്‍റ് പി. ​രാ​ജീ​വ്‌, സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും അ​വ​ത​രി​പ്പി​ച്ച ക​ലാ​സ​ന്ധ്യ​യും ന​ട​ന്നു.