ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച് റോ​ട്ട​റി കൊ​ച്ചി​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍
Sunday, January 29, 2023 12:14 AM IST
കൊ​ച്ചി: റോ​ട്ട​റി കൊ​ച്ചി​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഇ​രു​പ​താം എ​ഡി​ഷ​നാ​ണി​ത്. ഭാ​വ​ന-2023 എ​ന്നു പേ​രി​ട്ട ക​ലോ​ത്സ​വം റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ രാ​ജ്മോ​ഹ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ച്ചി​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്ര​സി​ഡന്‍റ് മാ​ത്യു സി. ​ജോ​ര്‍​ജ്, റോ​ട്ട​റി ഡി​സ്ട്രി​ക്ട് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ല്‍​ജി​യേ​ഴ്സ് ഖാ​ലി​ദ്, അ​സി​സ്റ്റ​ന്‍റ് ഗ​വ​ര്‍​ണ​ര്‍ ര​ഘു രാ​മ​ച​ന്ദ്ര​ന്‍, അ​സീ​സി സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് ബൈ​ജു ബെ​ന്‍, ഭാ​വ​ന ചെ​യ​ര്‍​മാ​ന്‍ ഡോ. ​സോ​ണി ജോ​ര്‍​ജ്, സെ​ക്ര​ട്ട​റി സൈ​ലേ​ഷ് മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഏ​ഴാ​മ​ത് ഭാ​വ​ന പു​ര​സ്‌​കാ​രം സം​രം​ഭ​ക ഗീ​ത സ​ലീ​ഷി​ന് ഗ​വ​ര്‍​ണ​ര്‍ സ​മ്മാ​നി​ച്ചു. പ​തി​ന​ഞ്ചു വ​യ​സി​ല്‍ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട വ്യ​ക്തി​യാ​ണ് ഗീ​ത. അ​സീ​സി വി​ദ്യാ​നി​കേ​ത​ന്‍ സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ 50 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും 1,850 വി​ദ്യാ​ര്‍​ഥി​ക​ളും അ​ഞ്ഞൂ​റോ​ളം അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.