വൈ​പ്പി​നി​ല്‍ നി​ന്നു​ള്ള ബ​സു​ക​ളു​ടെ ന​ഗ​ര പ്ര​വേ​ശ​നം: ചൊ​വ്വാ​ഴ്ച യോ​ഗം ചേ​രും
Sunday, January 29, 2023 12:15 AM IST
കൊ​ച്ചി: വൈ​പ്പി​ന്‍ ഭാ​ഗ​ത്തു നി​ന്നു​ള​ള സ്വ​കാ​ര്യ സ്‌​റ്റേ​ജ് കാ​രി​യ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ ന​ഗ​ര പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നു​ള്ള യോ​ഗം ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ന് ​ഓ​ച്ച​ന്തു​രു​ത്ത് കോ -ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ബാ​ങ്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.
സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ പ്ര​കാ​രം ജോ​യി​ന്‍റ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ കെ.​ മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി, മേ​യ​ര്‍ അ​ഡ്വ.​ എം.​ അ​നി​ല്‍​കു​മാ​ര്‍, എം​എ​ല്‍​എ​മാ​രാ​യ കെ.​എ​ന്‍.​ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ടി.​ജെ.​ വി​നോ​ദ്, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​ര്‍, ബ​സ് ഉ​ട​മ​ക​ള്‍, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
ജ​നു​വ​രി ആ​ദ്യവാ​രം ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​നി​ധി യോ​ഗം ചേ​രു​ന്ന​ത്. വൈ​പ്പി​ന്‍, നോ​ര്‍​ത്ത് പ​റ​വൂ​ര്‍, മു​ന​മ്പം ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നൂ​റ്റി അ​മ്പ​തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് നി​ല​വി​ല്‍ ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. വൈ​പ്പി​ന്‍ പ്ര​ദേ​ശ​ത്തു നി​ന്നെ​ത്തു​ന്ന വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ഇ​തു മൂ​ലം ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​താ​ഗ​ത വ​കു​പ്പ് പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നാ​യി യോ​ഗം ചേ​രു​ന്ന​ത്.
മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് നി​യ​മ​പ്ര​കാ​ശം ദേ​ശ​സാ​ല്‍​കൃ​ത റൂ​ട്ടി​ന്‍റെ നി​ബ​ന്ധ​ന​യി​ല്‍ പ​രി​ഷ്‌​കാ​രം വ​രു​ത്തു​ന്ന​തി​നെ കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യു​ക. അ​ഭി​പ്രാ​യ​ങ്ങ​ള്‍ ആ​രാ​യു​ക, പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ക എ​ന്നി​വ​യാ​ണ് യോ​ഗ​ത്തി​ന്‍റെ ല​ക്ഷ്യം.