മോ​ഷ്ടിച്ച ഫോണുകളുമായി ര​ണ്ടുപേ​രെ പിടികൂടി
Sunday, January 29, 2023 12:15 AM IST
കൊ​ച്ചി: മോ​ഷ്ടിച്ച മൊ​ബൈ​ല്‍ ഫോ​ണു​കളുമാ​യി ര​ണ്ടു​പേ​ര്‍ പോലീസി ന്‍റെ പി​ടി​യി​ലായി. കാ​സ​ര്‍​ഗോ​ഡ് മാ​ളി​ക വ​ള​പ്പി​ല്‍ ക​ല്യാ​ണി വീ​ട്ടി​ല്‍ പ്ര​വീ​ണ്‍ (23), പ​ള്ളി​ക്ക​ണ്ടി മ​ര്‍​ഹ​ബ മ​ന്‍​സി​ല്‍ മു​ഹ​മ്മ​ദ് സ​ഹി​ല്‍ (20) എ​ന്നി​വ​രെയാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അറസ്റ്റ് ചെ യ്തത്.
ഇ​ട​പ്പ​ള്ളി​യി​ലെ സ്‌​പോ​ര്‍​ട്‌​സ് അ​രീ​ന​യി​ല്‍ ക​ളി​ക്കാ​നെത്തിയ മൂന്നു പേരുടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളാ​ണ് പ്ര​തി​ക​ള്‍ മോ​ഷ്ടി​ച്ച​ത്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ജ​യ് ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം പെ​ന്‍റാ മേ​ന​ക​യ്ക്ക് സ​മീ​പം സം​ശയാസ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോഴാണ് മോ​ഷ​ണ മു​ത​ലാ​യ മൊ​ബൈ​ല്‍​ഫോ​ണു​മാ​യി ഇരുവരും കുടുങ്ങിയത്.