തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ
Sunday, January 29, 2023 12:15 AM IST
കൊ​ച്ചി: നിർമാണ സൈ​റ്റി​ല്‍ നി​ന്നു 100 കി​ലോ​യോ​ളം ഇ​രു​മ്പ് വസ്തുക്കൾ മോ​ഷ്ടി​ച്ച തമിഴ്നാട് സ്വദേശികളായ രണ്ടു പേർ പിടിയിലായി. ദി​ണ്ടി​ഗ​ല്‍ സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (45), രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി പ്ര​ഭു (39) എ​ന്നി​വ​രെയാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അറസ്റ്റ് ചെയ്തത്. എ​റ​ണാ​കു​ളം ഓ​ള്‍​ഡ് റെ​യി​ല്‍​വേ സ്റ്റേഷ​ന്‍ റോ​ഡി​ല്‍ ഇ​ന്‍​കം ടാ​ക്‌​സ് ഓ​ഫീ​സി​ന് സ​മീ​പത്തായി നിർമാണം പുരോഗമിക്കുന്ന കെ​ട്ടി​ട​ത്തി​ല്‍ നി​ന്നാ​ണ് പ്ര​തി​ക​ള്‍ പ​ല​പ്പോ​ഴാ​യി മോ​ഷ​ണം ന​ട​ത്തി​യ​ത്. എ​റ​ണാ​കു​ളം കോ​ണ്‍​വന്‍റ് ജം​ഗ്ഷനു സ​മീ​പ​ത്ത് നി​ന്ന് സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്.​ വി​ജ​യ​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.