ജ​ന്മ​നാ​ടി​ന്‍റെ പു​രാ​വൃ​ത്ത​ത്തി​നു ക​ലാ​വി​ഷ്‌​കാ​ര​മൊ​രു​ക്കി നൗ​റി​ന്‍
Monday, January 30, 2023 12:25 AM IST
കൊ​ച്ചി: സ്റ്റു​ഡ​ന്‍റ്സ് ബി​നാ​ലെ​യി​ലെ ‘അ​ര്‍​ബ​ന്‍ മി​ത്ത്‌​സ്' എ​ന്ന ക​ലാ​വ​ത​ര​ണ​ത്തി​ല്‍ കൊ​ച്ചി​ക്കാ​രി സി.​എ​സ്. നൗ​റി​ന്‍ പ്ര​മേ​യ​മാ​ക്കു​ന്ന​ത് ജ​ന്മ​നാ​ടി​ന്‍റെ വാ​മൊ​ഴി പു​രാ​വൃ​ത്തം. പ്ര​ദേ​ശി​ക പു​രാ​ത ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ കാ​പ്പി​രി​മു​ത്ത​പ്പ​ന്‍, നാ​മി​യ മൂ​ത്ത, കു​ഞ്ഞി​മ​ര​ക്കാ​ര്‍ എ​ന്നി​വ​രു​ടെ ച​രി​ത്ര പ​ശ്ചാ​ത്ത​ല​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യാ​ണ് ഗു​ജ​റാ​ത്ത് ഗാ​ന്ധി​ന​ഗ​ര്‍ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​നിം​ഗി​ലെ മാ​സ്റ്റ​ര്‍ ഓ​ഫ് ഫോ​ട്ടോ​ഗ്രാ​ഫി ഡി​സൈ​നിം​ഗ് അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി നൗ​റി​ന്‍.

പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ല്‍ ഡ​ച്ചു​കാ​രു​ടെ വ​ര​വോ​ടെ കേ​ര​ള​തീ​ര​ത്തു​നി​ന്നു പൊ​ടു​ന്ന​നെ പ​ലാ​യ​ന​ത്തി​നു നി​ര്‍​ബ​ന്ധി​ത​രാ​യ പോ​ര്‍​ച്ചു​ഗീ​സു​കാ​ര്‍ കേ​ര​ള​ത്തി​ലെ ത​ങ്ങ​ളു​ടെ ധ​ന​മെ​ല്ലാം പി​ന്നീ​ട് വീ​ണ്ടെ​ടു​ക്കാ​മെ​ന്ന വി​ചാ​ര​ത്തി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലാ​യി കു​ഴി​ച്ചി​ട്ടു. നി​ധി​കാ​ക്കാ​നും പ്രേ​ത​ഭ​യം മൂ​ലം മ​റ്റാ​രും അ​ത് അ​പ​ഹ​രി​ക്കാ​തി​രി​ക്കാ​നു​മാ​യി നി​ധി​ക്കൊ​പ്പം കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​യി​ല്‍​നി​ന്നു കൊ​ണ്ടു​വ​ന്നി​രു​ന്ന ത​ങ്ങ​ളു​ടെ ‘കാ​പ്പി​രി' അ​ടി​മ​ക​ളി​ല്‍ ഓ​രോ​രു​ത്ത​രെ കു​ഴി​ച്ചി​ട്ടെ​ന്നു​മു​ള്ള വി​ശ്വാ​സ​ത്തി​ല്‍ നി​ന്നാ​ണ് കാ​പ്പി​രി​മു​ത്ത​പ്പ​ന്‍ സ​ങ്ക​ല്പം രൂ​പ​പ്പെ​ട്ട​ത്.

ഫോ​ട്ടോ​ഗ്രാ​ഫു​ക​ളും ചാ​ര്‍​ക്കോ​ള്‍ അ​നി​മേ​ഷ​നും ഉ​ള്‍​പ്പെ​ട്ട വീ​ഡി​യോ പ്ര​തി​ഷ്ഠാ​പ​ന​മാ​ണ് ‘അ​ര്‍​ബ​ന്‍ മി​ത്ത്‌​സ്'. ‘ബ്രാ​സ് ബ​ജാ' എ​ന്ന മ​റ്റൊ​രു ക​ലാ​വി​ഷ്‌​കാ​ര​വും നൗ​റി​ന്‍റേ​താ​യു​ണ്ട്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ വി​വാ​ഹ സീ​സ​ണു​ക​ളി​ല്‍ ബ്രാ​സ് എ​ന്ന സം​ഗീ​തോ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് ബാ​ന്‍​ഡ് വാ​ദ്യം ചെ​യ്യു​ന്ന​വ​രെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും അ​വ​ത​ര​ണ​വു​മാ​ണ് ‘ബ്രാ​സ് ബ​ജാ'.

മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​മ​രാ​വ​തി​യി​ല്‍​നി​ന്നു​ള്ള ക​ര്‍​ഷ​ക​രാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ലെ വി​വാ​ഹ സീ​സ​ണാ​യ ഡി​സം​ബ​ര്‍ മു​ത​ല്‍ ഏ​പ്രി​ല്‍ വ​രെ കാ​ല​ത്ത് അ​വി​ടേ​ക്കെ​ത്തി ബ്രാ​സ് ബാ​ന്‍​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​റു​മാ​സം ക​ര്‍​ഷ​ക​രാ​യും ആ​റു​മാ​സം ബാ​ന്‍​ഡ് വാ​ദ്യ​ക്കാ​രാ​യു​മു​ള്ള ആ ​സ​മൂ​ഹ​ത്തി​ന്‍റെ സ​മാ​ന്ത​ര ജീ​വി​ത​വും സം​ഗീ​ത​വും ഒ​രു ത​ന​ത് സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ന്ന​തും ഫോ​ട്ടോ​ഗ്രാ​ഫു​ക​ളു​ടെ വേ​റി​ട്ട വി​ന്യാ​സ​ത്തി​ലൂ​ടെ നൗ​റി​ന്‍ സ്റ്റു​ഡ​ന്‍റ്സ് ബി​നാ​ലെ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. മ​ട്ടാ​ഞ്ചേ​രി കെ​വി​എ​ന്‍ ആ​ര്‍​ക്കേ​ഡി​ലാ​ണ് ര​ണ്ടു അ​വ​ത​ര​ണ​ങ്ങ​ളും.

ബി​നാ​ലെ​യി​ല്‍ ‘മു​ദ്ര' ശി​ല്പശാ​ല​ക​ള്‍

കൊ​ച്ചി: ബി​നാ​ലെ​യു​ടെ ക​ബ്രാ​ള്‍ യാ​ര്‍​ഡ് ആ​ര്‍​ട്ട്‌​റൂ​മി​ല്‍ ഇ​ല, വേ​ര്, പൂ​ക്ക​ള്‍ തു​ട​ങ്ങി വി​വി​ധ സ​സ്യ​ഭാ​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ക​ട​ലാ​സി​ലും തു​ണി​യി​ലും ക​ളി​മ​ണ്ണി​ലും മു​ദ്ര​ണം സാ​ധ്യ​മാ​ക്കു​ന്ന ‘മു​ദ്ര' ഇ​ക്കോ പ്രി​ന്‍റ്സ് ശി​ല്പ​ശാ​ല ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന ശി​ല്പ​ശാ​ല​യ്ക്ക് പൂ​ജ ജ​യ​ന്‍ നേ​തൃ​ത്വം ന​ല്‍​കും.

പ്ര​കൃ​തി​യു​മാ​യി കൂ​ടു​ത​ല്‍ അ​ടു​പ്പ​മു​ണ്ടാ​ക്കു​ന്ന​തി​നും ത​ദ്ദേ​ശ സ​സ്യ​ങ്ങ​ളെ അ​ടു​ത്ത​റി​യു​ന്ന​തി​നും ല​ക്ഷ്യ​മി​ടു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. മു​തി​ര്‍​ന്ന​വ​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ശി​ല്‍​പ​ശാ​ല​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 9770633845, 9544888562.