ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​പ്പ്; യു​വ​തി അ​റ​സ്റ്റി​ല്‍
Monday, January 30, 2023 12:25 AM IST
കൊ​ച്ചി: ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ല്‍ യു​വ​തി​യെ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ലൂ​ര്‍ ആ​സാ​ദ് റോ​ഡ് ചെ​ട്ടി​പ​റ​മ്പ് സോ​ജ റെ​ക്‌​സ്(39) ആ​ണ് പി​ടി​യി​ലാ​യ​ത്.
പാ​ലാ​രി​വ​ട്ടം ചാ​ത്ത​ങ്ങാ​ട്ട് റോ​ഡി​ല്‍ റോ​യ​ല്‍ ജെ​റ്റ് ഏ​വി​യേ​ഷ​ന്‍ എ​ന്ന പേ​രി​ല്‍ സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന പ്ര​തി 2022 മാ​ര്‍​ച്ചി​ൽ പ​ട്ടി​മ​റ്റം സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽ​നി​ന്ന് ഖ​ത്ത​റി​ല്‍ ജോ​ലി വാ​ഗ്ദാ​നം ന​ല്‍​കി ഇ​വ​ര്‍ 70,000 രൂ​പ കൈ​പ്പ​റ്റി. എ​ന്നാ​ൽ ജോ​ലി ല​ഭി​ക്കാ​തെ​യാ​യ​തോ​ടെ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട യു​വാ​വി​ന് ഇ​ത് ന​ൽ​കു​വാ​നും ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് യു​വാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ കൂ​ടു​ത​ല്‍ പേ​രെ വ​ഞ്ചി​ച്ച​താ​യി സൂ​ച​ന​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.