മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി ഹ​രി​ഹ​ര​ൻ ഗു​രു​ക്ക​ളു​ടെ ശി​ഷ്യ​​ർ
Monday, January 30, 2023 12:25 AM IST
വൈ​പ്പി​ൻ: സം​സ്ഥാ​ന ക​ള​രി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തു പോ​ലെ ഇ​ക്കു​റി​യും നാ​യ​ര​മ്പ​ലം പ​ര​മു ആ​ശാ​ൻ സ്മാ​ര​ക ക​ള​രി​യി​ലെ ഹ​രി​ഹ​ര​ൻ ഗു​രു​ക്ക​ളും ശി​ഷ്യ​​രും മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ഇ​വ​ർ ജി​ല്ല​യു​ടെ മാ​നം കാ​ത്ത​ത്. 12 ജി​ല്ല​ക​ൾ പ​ങ്കെ​ടു​ത്ത ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ ഹ​രി​ഹ​ര​ൻ ഗു​രു​ക്ക​ളും ശി​ഷ്യ​​രും ചാ​ന്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി.
മെ​യ്പ്പ​യ​റ്റ്, വാ​ളും പ​രി​ച​യും, നെ​ടു​വ​ടി പ​യ​റ്റ്, ഉ​റു​മി വീ​ശ​ൽ എ​ന്നീ നാ​ല് ഇ​ന​ങ്ങ​ളി​ലും സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി കെ.​എ​ച്ച്. അ​ർ​ജു​ൻ, അ​രു​ൺ കെ. ​സു​നി​ൽ എ​ന്നി​വ​ർ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഈ ​വ​ർ​ഷ​വും ആ​ധി​പ​ത്യം നി​ല​നി​ർ​ത്തി.
വി​ഷ്ണു പ്രി​യ, വി​ഷ്ണു പ്ര​ഭ സ​ഹോ​ദ​ര​ങ്ങ​ൾ സീ​നി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ലെ വാ​ളും പ​രി​ച​യും ഇ​ന​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ലും, നെ​ടു​വ​ടി പ​യ​റ്റി​ൽ വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി മി​ന്നു​ന്ന പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.
സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഐ​ശ്വ​ര്യ മ​നോ​ജ് സ്വ​ർ​ണ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി.
സൂ​പ്പ​ർ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സി.​എ. അ​മ​ൽ വെ​ള്ളി​യും, സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ വെ​ങ്ക​ല​വും നേ​ടി. ക​ഴി​ഞ്ഞ 23 വ​ർ​ഷ​മാ​യി നാ​യ​ര​മ്പ​ല​ത്തു ക​ള​രി​പ്പ​യ​റ്റ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന ഹ​രി​ഹ​ര​ൻ ഗു​രു​ക്ക​ൾ ഇ​പ്പോ​ൾ പ​റ​വൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ള​രി​പ്പ​യ​റ്റ് പ​രി​ശീ​ലി​പ്പി​ക്കു​ന്നു​ണ്ട്.