കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ ജേ​താ​ക്ക​ൾ
Monday, January 30, 2023 12:25 AM IST
കോ​ത​മം​ഗ​ലം: രൂ​പ​ത​യി​ലെ കെ​സി​വൈ​എം അം​ഗ​ങ്ങ​ൾ​ക്കാ​യി കോ​ത​മം​ഗ​ലം ക​ത്തീ​ഡ്ര​ൽ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച കോ​ത​മം​ഗ​ലം ക​ത്തീ​ഡ്ര​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ കെ​സി​വൈ​എം കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ യൂണിറ്റ് ജേ​താ​ക്ക​ളാ​യി. 10000 രൂ​പ​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യു​മാ​ണ് ജേ​താ​ക്ക​ൾ​ക്ക് ല​ഭി​ച്ച​ത്. കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ 27 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.
ര​ണ്ടാം സ്ഥാ​നം 6000 രൂ​പ​യും എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ല​ഭി​ച്ച​ത് കെ​സി​വൈ​എം കോ​ല​ടി ഇ​ട​വ​ക​യ്ക്കാ​ണ്. മൂ​ന്നാം സ്ഥാ​നം 4000 രൂ​പ​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും കെ​സി​വൈ​എം കു​ള​പ്പു​റം സ്വ​ന്ത​മാ​ക്കി. കോ​ത​മം​ഗ​ലം രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന ഡ​യ​റ​ക്ട​ർ, ഫാ. ​ജോ​സ​ഫ് ക​ല്ല​റ​യ്ക്ക​ൽ, കോ​ത​മം​ഗ​ലം ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ.​ഡോ. തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ, ആ​ധ്യാ​ത്മി​ക പി​താ​വാ​യ ഫാ. ​ജോ​ണ്‍ മ​റ്റ​പ്പ​ള്ളി​ൽ, ഫാ. ​സി​റി​ൽ വ​ള്ളം​കു​ന്നേ​ൽ, ഫാ. ​ജീ​വ​ൻ മ​ഠ​ത്തി​ൽ, കെ​സി​വൈ​എം ഫൊ​റോ​ന ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മ​രി​യ​ൻ​സി, ശോ​ഭ​ന സ്കൂ​ൾ മ​ദ​ർ സി​സ്റ്റ​ർ മോ​ഡ​സ്റ്റ, ചെ​റി​യാ​ൻ തെ​ക്കേ​ക്ക​ര, ടോ​മി കു​ടി​യാ​റ്റ്, നോ​യി​സ​ണ്‍ തെ​ക്കേ​കു​ന്നേ​ൽ എ​ന്നി​വ​ർ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.
മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി കോ​ത​മം​ഗ​ലം ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യു​ടെ ആ​ന്‍റ​ണി കെ. ​ബെ​ന്നി​യും മി​ക​ച്ച ഗോ​ളി​യാ​യി അ​ഖി​ൽ രാ​ജു​വും മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി കെ​സി​വൈ​എം കോ​ല​ടി​യു​ടെ ജെ​യിം​സ് ജോ​ണ്‍​സ​ണും സ്പെ​ഷ​ൽ പെ​ർ​ഫോ​മ​റാ​യി കെ​സി​വൈ​എം കു​ള​പ്പു​റ​ത്തി​ന്‍റെ ജോ​ർ​ജും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടൂ​ർ​ണ​മെ​ന്‍റി​ന് ക​ത്തീ​ഡ്ര​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യ ആ​ന്‍റ​ണി കൂ​ളി​യാ​ട​നും കോ ​ഓ​ർ​ഡി​നേ​റ്റേ​ഴ്സാ​യ തോ​മ​സ് സാ​ജു​വും അ​ഖി​ൽ രാ​ജു​വും മ​റ്റ് ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ൽ​കി.