പു​ന​ർ​നി​ർ​മി​ച്ച റോ​ഡ് തു​റ​ന്നു
Monday, January 30, 2023 12:29 AM IST
മൂ​വാ​റ്റു​പു​ഴ: റോ​ഡ് പു​ന​ർ​നി​ർ​മി​ച്ച് തു​റ​ന്നു ന​ൽ​കി. തോ​ട്ടു​ങ്ക​ൽ​പീ​ടി​ക-​പ​ണ്ട​രി​മ​ല റോ​ഡി​ൽ ത​ക​ർ​ന്നു കി​ട​ന്ന ഭാ​ഗ​മാ​ണ് പു​ന​ർ നി​ർ​മി​ച്ച് തു​റ​ന്ന് ന​ൽ​കി​യ​ത്. തു​ട​ർ​ച്ച​യാ​യി വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന റോ​ഡ് ന​ഗ​ര​സ​ഭ​യു​ടെ കോ​മ​ണ്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഇ​ന്‍റ​ർ ലോ​ക്ക് ചെ​യ്താ​ണ് തു​റ​ന്ന് ന​ൽ​കി​യ​ത്. വാ​ർ​ഡി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ കി​ളി​യാ​ൾ തേ​വ​ൻ നാ​ട മു​റി​ച്ച് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ജോ​സ് കു​ര്യാ​ക്കോ​സ്, ജോ​ളി മ​ണ്ണൂ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു. വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന റോ​ഡി​ൽ ടാ​റിം​ഗി​ന് പ​ക​രം റോ​ഡ് ഉ​യ​ർ​ത്തി ക​ട്ട വി​രി​ച്ച് ര​ണ്ടു വ​ശ​വും കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു നീ​രൊ​ഴു​ക്കു സു​ഗ​മ​മാ​ക്കു​ന്ന രീ​തി​യി​ൽ റോ​ഡ് പ്ര​വ​ർ​ത്ത​ന​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്‍റ​ർ ലോ​ക്ക് ഉ​പ​യോ​ഗി​ച്ച് റോ​ഡ് പു​ന​ർ​നി​ർ​മി​ച്ച​ത്. സു​ബി ത​ടി​ല​ക്കു​ടി, മാ​ത്യൂ​സ് ക​രി​ന്പാ​നി​യി​ൽ, റി​യാ​സ് മു​ഹ​മ്മ​ദ്, ജി​ജി കു​ന്നേ​ൽ, റെ​ന്നി​ച്ച​ൻ കാ​ക്ക​നാ​ട്ട്, തോ​ബി​യാ​സ് ന​ടു​ക്കു​ടി, രാ​ജേ​ഷ് അ​ല​ക്സ്, അ​രു​ണ്‍ ബാ​ബു, ജോ​സ​ണ്‍ പു​ളി​ക്ക​കു​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.