പ​ണ്ട​പ്പി​ള്ളി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്നു​ക​ൾ
Monday, January 30, 2023 12:29 AM IST
മൂ​വാ​റ്റു​പു​ഴ: പ​ണ്ട​പ്പി​ള്ളി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം മ​രു​ന്നു​ക​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ല​യു​ള്ള മ​രു​ന്നു​ക​ളാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കാ​തെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഉപയോഗശൂന്യമാകുന്നതെന്ന് ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ മ​രു​ന്നു​ക​ൾ കാ​ലാ​വ​ധി തീ​രു​ന്ന​തി​ന് അ​ഞ്ച് മാ​സം മു​ൻ​പേ ഷോ​ർ​ട്ട് എ​ക്സ്പ​യ​റി ലി​സ്റ്റി​ലി​ട്ട് മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മു​ള്ള മ​റ്റ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്ക് കൊ​ടു​ക്കാ​മെ​ന്നി​രി​ക്കെ അ​തൊ​ന്നും ചെ​യ്യാ​തെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ന​ശി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണ​ത്തി​ൽ​നി​ന്നും വാ​ങ്ങി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​കേ​ണ്ട മ​രു​ന്നു​ക​ൾ ന​ശി​ച്ചു​പോ​കാ​ൻ കാ​ര​ണ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ബി​ജെ​പി മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ പി. ​മോ​ഹ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.