സ​ത്യ​സ​ന്ധ​ത​യു​ടെ പാ​ഠം പ​ക​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ
Monday, January 30, 2023 12:29 AM IST
വാ​ഴ​ക്കു​ളം: സ്കൂ​ൾ മു​റ്റ​ത്തു​നി​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മാ​ല തി​രി​കെ ന​ൽ​കി സ​ത്യ​സ​ന്ധ​ത​യു​ടെ പാ​ഠം പ​ക​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ. ക​ലൂ​ർ ഐ​പ്പ് മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ എ​ൽ​ഡ​യും ഗൗ​രി​ന​ന്ദ​ന​യു​മാ​ണ് സ്വ​ർ​ണ​മാ​ല തി​രി​കെ ന​ൽ​കി​യ​ത്.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ക്ലാ​സ് ഇ​ട​വേ​ള സ​മ​യ​ത്താ​ണ് സ്കൂ​ൾ മു​റ്റ​ത്തു​നി​ന്ന് സ്വ​ർ​ണ​മാ​ല ക​ള​ഞ്ഞു​കി​ട്ടി​യ​ത്. ആ​രു​ടേ​തെ​ന്ന് അ​റി​യാ​ത്ത മാ​ല ഇ​രു​വ​രും പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യ ഷാ​ബു കു​ര്യാ​ക്കോ​സി​നെ ഏ​ൽ​പ്പി​ച്ചു.
സ്കൂ​ളി​ലെ ത​ന്നെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഏ​യ്ഞ്ച​ൽ ജി​ജോ​യു​ടേ​താ​യി​രു​ന്നു മാ​ല. സ്കൂ​ൾ ക​ഴി​ഞ്ഞ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് 10 ഗ്രാം ​തൂ​ക്കം വ​രു​ന്ന മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം ഏ​യ്ഞ്ച​ലി​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​റി​യു​ന്ന​ത്. ബാ​ഗും മ​റ്റും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മാ​ല ക​ണ്ടെ​ത്താ​ൻ മാ​താ​പി​താ​ക്ക​ൾ​ക്കു ക​ഴി​ഞ്ഞി​ല്ല.
വെ​ള്ളി​യാ​ഴ്ച സ്കൂ​ളി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മാ​ല ല​ഭി​ച്ച​താ​യു​ള്ള വി​വ​രം ഏ​യ്ഞ്ച​ലി​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​റി​യു​ന്ന​ത്. ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഫ്രാ​ൻ​സി​സ് തെ​ക്കേ​ക്ക​ര​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ന് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷാ​ബു കു​ര്യാ​ക്കോ​സ് മാ​ല ഉ​ട​മ​സ്ഥ​ർ​ക്ക് കൈ​മാ​റും. എ​ൽ​ഡ​യ്ക്കും ഗൗ​രി​ന​ന്ദ​ന​യ്ക്കും യോ​ഗ​ത്തി​ൽ അ​നു​മോ​ദ​ന​വും ന​ൽ​കും. ക​ട​വൂ​ർ തെ​രു​വ​യി​ൽ ബി​ജു​വി​ന്‍റെ​യും സോ​ഫി​യു​ടെ​യും മ​ക​ളാ​ണ് എ​ൽ​ഡ. ഈ​സ്റ്റ്‌ ക​ലൂ​ർ കാ​രു​കു​ന്നേ​ൽ ബി​ജേ​ഷി​ന്‍റെ​യും അ​നി​ത​യു​ടെ​യും മ​ക​ളാ​ണ് ഗൗ​രി​ന​ന്ദ​ന.