റി​പ്പ​ബ്ലി​ക് ദി​ന സം​ഗ​മം
Monday, January 30, 2023 12:29 AM IST
മൂ​വാ​റ്റു​പു​ഴ: സ്വാ​ത​ന്ത്ര്യ​ല​ബ്ധി​യു​ടെ​യും റി​പ്പ​ബ്ലി​ക് പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ​യും നാ​ളു​ക​ളി​ൽ രാ​ജ്യ​ത്തി​ന്‍റെ ശി​ഥി​ലീ​ക​ര​ണം പ്ര​വ​ചി​ച്ച​വ​ർ നി​രാ​ശ​രാ​യെ​ന്നും 75 വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ അ​തി​ന്‍റെ മൂ​ല്യ​ങ്ങ​ളു​ടെ ക​രു​ത്തു തെ​ളി​യി​ക്കു​ന്നു​വെ​ന്നും ഹൈ​ക്കോ​ട​തി മു​ൻ ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റി​സും കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ൽ ചെ​യ​ർ​മാ​നു​മാ​യ ജ​സ്റ്റി​സ് സി.​കെ. അ​ബ്ദു​ൾ റ​ഹീം. മൂ​വാ​റ്റു​പു​ഴ സി​റ്റി​സ​ണ്‍​സ് ഡ​യ​സ് സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നും മു​ന്നേ​റ്റ​ത്തി​നും ഊ​ർ​ജം പ​ക​രു​ന്ന ഭ​ര​ണ​ഘ​ട​ന​യെ പ​രി​ക്കേ​ൽ​പ്പി​ക്കാ​നോ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നോ ഒ​രു ശ​ക്തി​ക്കും ക​ഴി​യി​ല്ലെ​ന്നും ജ​സ്റ്റി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.
ഡ​യ​സ് സി​ൽ​വ​ർ ജൂ​ബി​ലി പ​രി​പാ​ടി​ക​ൾ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ പി.​എ​സ്.​എ. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. എം.​പി. മ​ത്താ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​പി. എ​ൽ​ദോ​സ്, റ​വ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, എ​ൻ. ര​മേ​ശ്, പി.​എം. റ​ഫീ​ഖ്, പി.​എ. അ​ബ്ദു​ൾ സ​മ​ദ്, ടി.​എ​സ്. മു​ഹ​മ്മ​ദ്, വി.​എ. രാ​ജ​ൻ, എം.​പി. ജോ​ർ​ജ്, കെ. ​പ്ര​ഭാ​ക​ര​ൻ, സ​ജി പാ​യി​ക്കാ​ട്ട്, എ.​ഡി. മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.