അ​രൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു
Monday, January 30, 2023 12:29 AM IST
അ​രൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ ഓ​ടി കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല. പൊ​ന്നാം​വെ​ളി മാ​ളി​ക​ക്ക​ൽ വി​ഷ്ണു (22) ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. സ​ഹോ​ദ​രി ച​ന്തി​രൂ​ർ പ​ന​ക്ക​പ​റ​മ്പി​ൽ രാ​ധി​ക​യു​ടെ വീ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തു​മ്പോ​ഴേ​ക്കും സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ നി​ന്ന് ര​ണ്ടു ഫ​യ​ർ എ​ക്സ്റ്റിം​ഗ്ക്യു​ഷ​റു​ക​ൾ കൊ​ണ്ടു​വ​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​യ ജ​യ​ൻ തീ​യ​ണ​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ൽ​നി​ന്ന് പു​ക വ​രു​ന്ന​തു ക​ണ്ട് നാ​ട്ടു​കാ​രും ബൈ​ക്കു​ക​ളും ബ​ഹ​ളം ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും വി​ഷ്ണു ശ്ര​ദ്ധി​ക്കാ​തെ വാ​ഹ​നം ഓ​ടി​ച്ച് പോ​രു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​രി​യു​ടെ വീ​ടി​നു സ​മീ​പ​മു​ള്ള യു ​ടേ​ണി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ​ത്. ഉ​ട​ൻ ത​ന്നെ ബ്രേ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് ഹാ​ൻ​ഡ് ബ്രേ​ക്ക് വ​ലി​ച്ചി​ട്ട് ചാ​ടി ഇ​റ​ങ്ങി​യ​തു മൂ​ലം വി​ഷ്ണു അ​പ​ക​ടം കൂ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു. ച​ന്തി​രൂ​ർ പാ​ലം മു​ത​ൽ കാ​ർ ക​ത്താ​നാ​യി പു​ക​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.