പ​റ​വൂ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ബ്ലി​ക് സ്കൂ​ൾ ശതാബ്ദിയാഘോഷങ്ങളുടെ സമാപനം
Monday, January 30, 2023 12:29 AM IST
പ​റ​വൂ​ർ: പ​റ​വൂ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ നാ​ലു​വ​രെ തീ​യ​തി​ക​ളി​ൽ സ്കൂ​ളി​ൽ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 10 നു ​കൃ​ത​ജ്ഞ​താ​ബ​ലി ന​ട​ക്കും.
നാ​ളെ രാ​വി​ലെ 10 ന് 500 ​പേ​രെ പ​ങ്കെ​ടു​പ്പി​ച്ചു ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കൂ​ട്ട​യോ​ട്ടം മു​ന​മ്പം ഡി​വൈ​എ​സ്പി എം.​കെ.​മു​ര​ളി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ഒ​രു നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക്കു നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ ആ​ശീ​ർ​വാ​ദം വൈ​കി​ട്ട് മൂ​ന്നി​നു ന​ട​ക്കും. ഫെ​ബ്രു​വ​രി ര​ണ്ടി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഡോ​ൺ​ബോ​സ്കോ പ​ള്ളി വി​കാ​രി ഫാ. ​ജോ​യ് ക​ല്ല​റ​യ്ക്ക​ലും മൂ​ന്നി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ആ​ന്‍റ​ണി പെ​രു​മാ​യ​നും ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ലി​ന് വൈ​കി​ട്ട് അ​ഞ്ചി​ന് സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​മ​ല പ്രോ​വി​ൻ​സ് മ​ദ​ർ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ലി​റ്റി​ൽ ഫ്ല​വ​ർ അ​ധ്യ​ക്ഷ​യാ​കും. മൂ​ന്നു ദി​വ​സ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സ്മി​ത ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സി.​കെ. ജ​യ​ദാ​സ്, സെ​ക്ര​ട്ട​റി ജി​ജി ബി​ജോ​യ്, ക​ൺ​വീ​ന​ർ​മാ​രാ​യ സി​ന്ധു കു​ഞ്ഞു​കു​ഞ്ഞ്, വി​നു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.