"സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് സ​ഹാ​യം' ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് ഇന്നു തുടക്കം
Monday, January 30, 2023 12:31 AM IST
കാ​ക്ക​നാ​ട്: ത​ദ്ദേ​ശീ​യ സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി പു​തി​യ ആ​ശ​യ​ങ്ങ​ൾ സം​രം​ഭ​ക​ത്വ​മാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ല​ക്ഷ്യംവ​ച്ചു​ള്ള എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് സ​ഹാ​യം എ​ന്ന നൂ​ത​ന പ​ദ്ധ​തി​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​വും.
ഈ ​പ​ദ്ധ​തി​യി​ൽ ല​ഭി​ച്ച ആ​ശ​യ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ത്തി​നാ​യു​ള്ള സ്റ്റാ​ർ​ട്ട​പ്പ് ഹാ​ക്ക​ത്തോ​ൺ ഇ​ന്ന് രാ​വി​ലെ 10ന് കാ​ക്ക​നാ​ട് ഹോ​ട്ട​ൽ പാ​ർ​ക്ക് റെ​സി​ഡ​ൻ​സി​യി​ൽ ഹൈ​ബി ഈ​ഡ​ൻ എംപി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രാ​ദേ​ശി​ക ത​ല​ത്തി​ലു​ള്ള ഉ​ത്പ​ന്ന സേ​വ​ന ആ​വ​ശ്യ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ർ​ത്ത് ബി​സി​ന​സ് ആ​ശ​യ​ങ്ങ​ളാ​യി രൂ​പ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് പ​ദ്ധ​തി വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് പ​റ​ഞ്ഞു.​ ജി​ല്ലാ പ​ഞ്ചാ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​നി​ത റ​ഹിം സ്വാ​ഗ​തം പ​റ​യും.
സ്റ്റേ​റ്റ് പ്ലാ​നിം​ഗ് ബോ​ർ​ഡ് മെ​മ്പ​റും എ​സ്. ആ​ർ.​ജി.​ചെ​യ​ർ​മാ​നു​മാ​യ ജി​ജു പി. ​അ​ല​ക്സ് , എ​ൽ എ​സ് ജി ​ഡി ജോ​യി​ന്റ് ഡ​യ​റ​ക്ട​ർ പി.​എം. ഷ​ഫീ​ക്ക് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ൾ ആ​വും .ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, ജ​ന​റ​ൽ മാ​നേ​ജ​ർ പി.​എ. ന​ജീ​ബ് മു​ഖ്യ​പ്ര​ഭാ​ക്ഷ​ണ​വും ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, മാ​നേ​ജ​ർ ഷി​ബ എ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തും.
സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, ആ​ശ സ​നി​ൽ, എം.​ജെ. ജോ​മി ചെ​യ​ർ​മാ​ൻ, കെ.​ജി.​ഡോ​ണോ മാ​സ്റ്റ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് മു​ത്തേ​ട​ൻ, ശാ​ര​ദ മോ​ഹ​ൻ , എ.​എ​സ്. അ​നി​ൽ കു​മാ​ർ , കെഎ​സ്എ​സ്ഐഎ പ്ര​സി​ഡന്‍റ് എം. ​എ. അ​ലി, എ​ൽ ഡി ​എം. മോ​ഹ​ൻ കു​മാ​ർ പി.​ഡി. എ​ന്നി​വ​ർ സം​സാ​രി​ക്കും.