ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
Monday, January 30, 2023 10:32 PM IST
കൂ​ത്താ​ട്ടു​കു​ളം: എം​സി റോ​ഡി​ൽ മേ​രി​ഗി​രി കോ​ള​ജി​നു സ​മീ​പം ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് ഡ്രൈ​വ​ർ പാ​ല​ക്കു​ഴ ഉ​പ്പു​ക​ണ്ടം സ്വ​ദേ​ശി റെ​ജി ജോ​സ​ഫ് ( 54) മ​രി​ച്ചു. പ​രേ​ത​ൻ ഉ​പ്പു​ക​ണ്ടം പ​ബ്ലി​ക് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി​യാ​ണ്. യാ​ത്ര​ക്കാ​ര​നാ​യ ഉ​പ്പു​ക​ണ്ട​ത്തെ പ​ച്ച​ക്ക​റി വ്യാ​പാ​രി രാ​ജ​ൻ (62) നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഉ​പ്പു​ക​ണ്ട​ത്തു നി​ന്നും പ​രി​ശു​ദ്ധം ക​ന്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ച്ച​ക്ക​റി​യു​മാ​യി പോ​ക​വെ ഇ​ന്ന​ലെ രാ​ത്രി 8.45 നാ​യി​രു​ന്നു അ​പ​ക​ടം . മൃ​ത​ദേ​ഹം കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.