റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ സ്വ​കാ​ര്യ ബ​സി​ടി​ച്ച് യു​വ​തി മ​രി​ച്ചു
Monday, January 30, 2023 10:32 PM IST
കൊ​ച്ചി: മീ​ഡി​യ​നി​ല്‍ നി​ന്ന് റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ മു​ന്നോ​ട്ടെ​ടു​ത്ത സ്വ​കാ​ര്യ ബ​സി​ടി​ച്ച് യു​വ​തി മ​രി​ച്ചു. ക​ള​മ​ശേ​രി വി​ടാ​ക്കു​ഴ പ​ള​ളി​പ്പാ​ട്ടു​പ​റ​മ്പി​ല്‍ അ​യ്യ​പ്പ​ന്‍റെ ഭാ​ര്യ ല​ക്ഷ്മി (42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 9.30ന് ​ലി​സി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ ഇ​വ​ർ കാ​ല​ങ്ങ​ളാ​യി ഇ​വി​ടെ​യാ​ണ് താ​മ​സം.

ലി​സി ജം​ഗ്ഷ​നി​ല്‍ ബ​സി​റ​ങ്ങി എ​തി​ര്‍​വ​ശ​ത്തേ​ക്ക് മീ​ഡി​യ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സ് മു​ന്നോ​ട്ട് എ​ടു​ക്കു​ക​യാ​യി​രു​ന്നു. ജോ​ലി​ക്കാ​യി​രു​ന്നു പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. എ​റ​ണാ​കു​ള​ത്തു നി​ന്ന് പോ​ണേ​ക്ക​ര​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സാ​ണ് ഇ​ടി​ച്ച​ത്. ബ​സി​ന​ടി​യി​ലേ​ക്ക് വീ​ണ ല​ക്ഷ്മി​യു​ടെ ശ​രീ​ര​ത്തി​ലു​ടെ മു​ന്‍ ച​ക്ര​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങി. ല​ക്ഷ്മി സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. വി​ദ്യാ​ര്‍​ഥി​ക​ളാ​യ വി​മ​ല്‍, വി​ഷ്ണു എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

സം​ഭ​വ​ത്തി​ന് ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ട്ട ഡ്രൈ​വ​റെ പി​ന്നീ​ട് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി. സൗ​ത്ത് ചെ​ല്ലാ​നം സാം​ബ്രി​ക്ക​ല്‍ വീ​ട്ടി​ല്‍ സെ​ബാ​സ്റ്റ്യ​നെ (37)ആ​ണ് പി​ടി​കൂ​ടി​യ​ത്.