ഡോക്ടറുടെ റൂമിൽ നിന്ന് ഒന്നര ലക്ഷം കവർന്നയാൾ കുടുങ്ങി
Monday, January 30, 2023 11:52 PM IST
കൊ​ച്ചി: ഡോ​ക്ട​റു​ടെ ക​ണ്‍​സ​ൾ​ട്ടിം​ഗ് റൂ​മി​ൽ നി​ന്ന് ഒ​ന്ന​ര ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ച​യാ​ളെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തൃ​ശൂ​ർ ചെ​റു​തു​രു​ത്തി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​വി.​ര​മേ​ശ്(32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 24 ന് ​എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ഡോ​ക്ട​ർ പ്രാ​ക്ടീ​സ് ന​ട​ത്തി​യി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പിറ​കിലെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​ റൂ​മി​ലെ മേ​ശ​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് പ​ല ക​വ​റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പണം കവരു​ക​യാ​യി​രു​ന്നു.
മോ​ഷ​ണ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യി. ന​ഗ​ര​ത്തി​ൽ ആ​ക്രി സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കി​വി​ൽ​ക്കു​ന്ന ജോ​ലി​യാ​ണ് ചെ​യ്തി​രു​ന്ന​ത്. പ്ര​തി​യു​ടെ പേ​രി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ളു​ണ്ടെ​ന്ന് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. വി​ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു. പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.