വെ​ള്ളൂ​ർ​ക്കു​ന്ന​ത്ത് വ​ർ​ക്കിം​ഗ് വു​മ​ണ്‍​സ് ഹോ​സ്റ്റ​ലി​ൽ ഭ​ക്ഷ്യവി​ഷ​ബാ​ധ
Monday, January 30, 2023 11:53 PM IST
മൂ​വാ​റ്റു​പു​ഴ: വെ​ള്ളൂ​ർ​ക്കു​ന്ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​തു​രാ​ശ്ര​മം വ​ർ​ക്കിം​ഗ് വു​മ​ണ്‍​സ് ഹോ​സ്റ്റ​ലി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചി​രു​ന്ന ആ​റ് പേ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​ത്. പ​നി​യും ഛർ​ദ്ദി​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് ഇ​വ​ർ ന​ഗ​ര​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ഇ​തേ​തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗം ഹോ​സ്റ്റ​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഹോ​സ്റ്റ​ലി​ലെ അ​ടു​ക്ക​ള​യു​ടെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. ഹോ​സ്റ്റ​ലി​ൽ ഇ​നി ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ക്കാ​തെ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നോ, വി​ത​ര​ണം ചെ​യ്യു​ന്ന​തി​നോ പാ​ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 160 ഓ​ളം അ​ന്തേ​വാ​സി​ക​ളു​ള്ള ഹോ​സ്റ്റ​ലി​ൽ 80 പേ​ർ മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്.