ക​ലാ​പ​ത്തി​ന് കാ​ര​ണം അ​സഹി​ഷ്ണു​ത​: കെ. ​ജ​യ​കു​മാ​ര്‍
Monday, January 30, 2023 11:56 PM IST
കൊ​ച്ചി : അ​സ​ഹി​ഷ്ണുത​യാ​ണ് ക​ലാ​പ​ത്തി​ന് കാ​ര​ണ​മെ​ന്നും ധാ​ര്‍​മി​കത അ​ന്യ​മാ​കു​ന്ന കാ​ല​ത്തി​ല്‍ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ക​രു​ണ​യി​ല്ലാ​യ്മ​യും വ​ര്‍​ധി​ക്കു​ന്നു​വെ​ന്നു മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​റും, മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന കെ. ​ജ​യ​കു​മാ​ര്‍. ഗാ​ന്ധി​ജി​യു​ടെ 75ാം ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ത്രിദിനപ്ര​ഭാ​ഷ​ണ​പ​ര​മ്പ​ര​യി​ല്‍ അ​ന്യ​മാ​കു​ന്ന ധാ​ര്‍​മി​ക​ത​യും ഗാ​ന്ധി​യ​ന്‍ തി​രു​ത്ത​ലു​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡോ. ​എം.സി. ​ദി​ലീ​പ് കു​മാ​ര്‍ മോ​ഡ​റേ​റ്റ​രാ​യി​രു​ന്നു.
മു​തി​ര്‍​ന്ന പ​ത്ര​പ്ര​ര്‍​ത്ത​ക​ന്‍ എ​ന്‍. മാ​ധ​വ​ന്‍ കു​ട്ടി, ഫാ. ​തോ​മ​സ് പു​തു​ശേ​രി, വി.​എം. മൈ​ക്കി​ള്‍, കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.