റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Tuesday, January 31, 2023 10:15 PM IST
അ​രൂ​ർ: എ​ഴു​പു​ന്ന ശ്രീ ​നാ​രാ​യ​ണ​പു​രം റെ​യി​ൽ​വെ ക്രോ​സി​ന് തെ​ക്കു​ഭാ​ഗ​ത്ത് ട്രാ​ക്കി​ൽ അ​ൻ​പ​ത് വ​യ​സ് തോ​ന്നി​ക്കു​ന്ന അ​ജ്ഞാ​ത സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.40 ന് ​കൂ​ർ​ല എ​ക്സ്പ്ര​സാ​ണ് ഇ​ടി​ച്ച​ത്. ട്രെ​യി​നി​നു മു​ന്നി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. കൈ​യി​ലു​ണ്ടാ​യി​രു​ന്ന പേ​ഴ്സ് ഊ​രി​യ ചെ​രി​പ്പി​ന് മു​ക​ളി​ൽ വ​ച്ച​ശേ​ഷ​മാ​ണ് ചാ​ടി​യ​ത്. ക​റു​ത്ത ലെ​ഗി​ൻ​സും ക​റു​പ്പി​ൽ ച​തു​ര​ത്തി​ൽ പു​ള്ളി​ക​ളു​ള്ള ചു​രി​ദാ​റു​മാ​ണ് വേ​ഷം. ഇ​വ​രെ​പ്പ​റ്റി എ​ന്തെ​ങ്കി​ലും വി​വ​രം അ​റി​യു​ന്ന​വ​ർ അ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.