ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ള്‍ ഡി​സൈ​ന്‍ പോ​ളി​സി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം: മ​ന്ത്രി റി​യാ​സ്
Wednesday, February 1, 2023 12:08 AM IST
കൊ​ച്ചി: കേ​ര​ള​ത്തെ ഡി​സൈ​ന്‍​ഡ് ഡെ​സ്റ്റി​നേ​ഷ​ന്‍ ആ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മ​മെ​ന്നും ഫോ​ര്‍​ട്ട്‌​കൊ​ച്ചി പോ​ലു​ള്ള ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ള്‍ ഡി​സൈ​ന്‍ പോ​ളി​സി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യു​ടെ​യും എ​റ​ണാ​കു​ള​ത്തി​ന്‍റെ​യും ടു​റി​സം വി​ക​സ​ന​ത്തി​നാ​യി ടൂ​റി​സം വ​കു​പ്പ് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫോ​ര്‍​ട്ട്‌​കൊ​ച്ചി ഫ്രീ​ഡം ജ​യി​ല്‍ മ്യൂ​സി​യ​ത്തി​ല്‍ പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രു​ടെ ക​ലാ​പ്ര​ദ​ര്‍​ശ​ന​മാ​യ പ​പ്പാ​ഞ്ഞി ആ​ര്‍​ട്ട് ഫെ​യ​ര്‍ 2023 ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബീ​ച്ച് ഹെ​റി​ട്ടേ​ജ് ടൂ​റി​സം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യ​മു​ള്ള ജി​ല്ല​യാ​ണ് എ​റ​ണാ​കു​ളം. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന ജി​ല്ല​യും എ​റ​ണാ​കു​ള​മാ​ണ്. ഉ​ത്ത​ര​വാ​ദിത്ത ടൂ​റി​സ​ത്തി​ന് ഗു​ണ​ക​ര​മാ​ണ് പ​പ്പാ​ഞ്ഞി ആ​ര്‍​ട്ട് ഫെ​യ​ര്‍ പോ​ലു​ള്ള പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍. ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഫോ​ര്‍​ട്ട്‌​കൊ​ച്ചി ജ​യി​ല്‍ മ്യൂ​സി​യം സ​ഞ്ചാ​രി​ക​ള്‍​ക്കു​കൂ​ടി പ​രി​ച​യ​പ്പെ​ടു​ത്താ​ന്‍ ഇ​ത്ത​രം പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് ക​ഴി​യും. ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ഇ​ട​ങ്ങ​ളെ ടു​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളാ​ക്കി സ​ഞ്ചാ​രി​ക​ള്‍​ക്ക് ക​ട​ന്നു​വ​രാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത് പ്ര​ധാ​ന​പ്പെ​ട്ട​കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കെ.​ജെ. മാ​ക്‌​സി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ രേ​ണു രാ​ജ്, സ​ബ് ക​ള​ക്ട​ര്‍ പി.​വി​ഷ്ണു രാ​ജ്, കൊ​ച്ചി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ആ​ന്‍റ​ണി കു​രി​ത്ത​റ, ബെ​ന​ഡി​ക്ട് ഫെ​ര്‍​ണാ​ണ്ട​സ്, ആ​ന്‍റണി ഫ്രാ​ന്‍​സി​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. കൊ​ച്ചി​യി​ലെ പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രു​ടെ ക​ലാ​സൃ​ഷ്ടി​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​ത്തി​നും വി​ല്പ​ന​യ്ക്കു​മാ​യി കൊ​ച്ചി​ന്‍ ഹെ​രി​റ്റേ​ജ് സോ​ണ്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ണ്ടാ​ഴ്ച നീ​ളു​ന്ന പ​പ്പാ​ഞ്ഞി ആ​ര്‍​ട്ട് ഫെ​യ​ര്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ന്പ​തോ​ളം ക​ലാ​കാ​ര​ന്മാ​രു​ടെ സൃ​ഷ്ടി​ക​ള്‍, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍, സെ​ന്‍റര്‍ ഫോ​ര്‍ ഹെ​റി​റ്റേ​ജ്, എ​ന്‍​വ​യേൺ​മെ​ന്‍റ് ആ​ന്‍​ഡ് എ​ഡ്യു​ക്കേ​ഷ​ന്‍, ഹോംസ്റ്റേ ഓ​ണേ​ഴ്‌​സ് വെ​ല്‍​ഫ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള, ആ​ര്‍​ട്ട് ബ​ക്ക​റ്റ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.